Accidental Death | ഉത്തര്‍ പ്രദേശില്‍ കനത്തമഴയില്‍ രണ്ടിടത്തായി മതില്‍ തകര്‍ന്നുവീണ് 10 മരണം
Sep 24, 2022, 12:30 IST
ഇറ്റാവ: (www.kvartha.com) ഉത്തര്‍ പ്രദേശില്‍ കനത്തമഴയില്‍ രണ്ടിടത്തായി മതില്‍ തകര്‍ന്നുവീണ് 10 മരണം. കഴിഞ്ഞ മൂന്നു ദിവസമായി സംസ്ഥാനത്ത് നിലക്കാതെ മഴ പെയ്യുകയാണ്. രണ്ട് സംഭവവും ഇറ്റാവയിലാണ് റിപോര്‍ട് ചെയ്തത്. ഇതു കൂടാതെ, ഫിറോസാ ബാദ്, ബല്‍റാംപൂര്‍ എന്നിവിടങ്ങളിലും വിവിധ അപകടങ്ങളിലായി മരണം റിപോര്‍ട് ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് അതി ശക്തമായി തുടരുന്ന മഴ സാധാരണ ജീവിതത്തെ രൂക്ഷമായാണ് ബാധിച്ചത്. അടുത്ത ദിവസങ്ങളിലും ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ പ്രവചനം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെള്ളപ്പൊക്കം ബാധിച്ച സ്ഥലങ്ങളില്‍ ആകാശ സര്‍വേ നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
Keywords: 10 Dead In Wall Collapse Incidents In Uttar Pradesh's Etawah, News,Accidental Death, Report, Rain, Chief Minister, Yogi Adityanath, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.