'സീരിയല്‍ നടിമാരാക്കാന്‍ ലതാനായര്‍ സുന്ദരികളെ തേടി അലഞ്ഞു'

 


'സീരിയല്‍ നടിമാരാക്കാന്‍ ലതാനായര്‍ സുന്ദരികളെ തേടി അലഞ്ഞു'
Latha Nair 
തിരുവനന്തപുരം: സീരിയല്‍ നടിമാരാക്കാന്‍ ലതാനായര്‍ സുന്ദരികളെ തേടി അലഞ്ഞതായി സാക്ഷി മൊഴി. ശാരിയുടെ അയല്‍വീടുകളില്‍ സുന്ദരികളായ പെണ്‍കുട്ടികളുണ്ടെങ്കില്‍ അവരെയും സീരിയലില്‍ അഭിനയിക്കാന്‍ കൊണ്ടുപോകാമെന്ന് കിളിരൂര്‍ കേസിലെ പ്രതി ലതാ നായര്‍ ശാരിയോട് പറഞ്ഞിരുന്നതായാണ് കോടതിയില്‍ സാക്ഷികള്‍ മൊഴി രേഖപ്പെടുത്തിയത്.

ലതാ നായര്‍ ഇങ്ങനെ പറഞ്ഞതായി ശാരി തന്നോടു പറഞ്ഞിരുന്നതായി അയല്‍വാസി രാധയാണു സിബിഐ കോടതിയില്‍ മൊഴി നല്‍കിയത്. കാലത്തു ലതാ നായര്‍ ശാരിയുടെ വീട്ടിലെ നിത്യസന്ദര്‍ശകയായിരുന്നുവെന്നും സാക്ഷി മൊഴിയില്‍ പറയുന്നു.

ശാരിയുടെ വീട്ടില്‍ താന്‍ പോകാറുണ്ടായിരുന്നുവെന്നും ശാരി തന്റെ വീട്ടിലും വരാറുണ്ടായിരുന്നുവെന്നും മറ്റൊരു അയല്‍വാസിയായ രഞ്ജിനി മൊഴി നല്‍കി. സീരിയലില്‍ അഭിനയിക്കാന്‍ പോകുന്ന കാര്യം ശാരി പറഞ്ഞിരുന്നതായും സാക്ഷി പറഞ്ഞു. മറ്റൊരു സാക്ഷിയായ ജോയിന്റ് ആര്‍ടിഒയും മൊഴി നല്‍കി.

അതേസമയം കേസില്‍ തുടര്‍ അന്വേഷണം ആവശ്യപ്പെട്ടു മറ്റൊരു ഹര്‍ജി കൂടി കോടതി ഫയലില്‍ സ്വീകരിച്ചു. 23നു വാദം നടക്കും. ശാരിയുടെ മാതാപിതാക്കളാണു പുതുതായി വീണ്ടും ഹര്‍ജി നല്‍കിയിട്ടുള്ളത്.

കേസ് അന്വേഷിച്ച ഐജി ശ്രീലേഖയ്ക്ക് തോമസ് ചാണ്ടിയുടെ നേതൃത്വത്തിലുള്ള സാംസ്‌കാരിക സംഘടന കുവൈത്തില്‍ ഏറ്റവും നല്ല പൊലീസ് ഉദ്യോഗസ്ഥയ്ക്കുള്ള പുരസ്‌കാരം നല്‍കിയിരുന്നുവെന്നും കിളിരൂര്‍ കേസിന്റെ അന്വേഷണവേളയിലായിരുന്നു ഇതെന്നും ചൂണ്ടിക്കാട്ടിയാണു ഹര്‍ജി. ഇതുള്‍പ്പെടെ അന്വേഷിക്കണമെന്നാണു പുതിയ ഹര്‍ജി.



Keywords: Thiruvananthapuram, Latha Nair, Serial, ലതാനായ,അലഞ്ഞു, ലതാനായര്‍
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia