ബൈക്കില്‍ യാത്രചെയ്ത മകളെ ശല്യപ്പെടുത്തിയപ്പോള്‍ ബൈക്ക് മറിഞ്ഞ് പിതാവ് മരിച്ചു

 


ബൈക്കില്‍ യാത്രചെയ്ത മകളെ ശല്യപ്പെടുത്തിയപ്പോള്‍ ബൈക്ക് മറിഞ്ഞ് പിതാവ് മരിച്ചു
ഇന്‍ഡോര്‍: ബൈക്കില്‍ യാത്രചെയ്ത മകളെ ഒരു സംഘം ശല്യപ്പെടുത്തിയപ്പോള്‍ ബൈക്ക് മറിഞ്ഞ് പിതാവ് മരിച്ചു
ആക്രമണത്തിനിരയായ പെണ്‍കുട്ടി നീതു ചൗഹാന്‍(19) ഇന്‍ഡോറിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.താനും പിതാവും ഉജ്ജയിനിയില്‍ നിന്നും ഇന്‍ഡോറിലേയ്ക്ക് ബൈക്കില്‍ വരുന്നതിനിടെ ഒരു സംഘം യുവാക്കള്‍ ബൈക്കുകളില്‍ എത്തി പിറകിലിരുന്ന തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു.
ഒരു യുവാവ് കയ്യില്‍ കടന്നുപിടിച്ച് വലിച്ചപ്പോള്‍ ബൈക്കിന്റെ നിയന്ത്രണം നഷ്ടമാവുകയും പിതാവ് റോഡിലേക്ക് തെറിച്ച് തലയിടിച്ച് വീഴുകയുമായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. ദ്യക്‌സാക്ഷികളായ നാട്ടുകാരാണ് പിതാവിനെയും മകളെയും ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ പിതാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
യുവാക്കള്‍ ഉപയോഗിച്ച ബൈക്കിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്നും ആക്രമണവും അപകടവുമെല്ലാം പെട്ടെന്നാണ് സംഭവിച്ചതെന്നും പെണ്‍കുട്ടി പറയുന്നു.

Keywords: Father, Girl, Leasing, Death, Madhya pradesh, Bike, ഇന്‍ഡോര്‍,



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia