Accidental Death | കോഴിക്കോട് നിയന്ത്രണംവിട്ട ബൈക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; സുഹൃത്തിന് പരുക്ക്
May 10, 2024, 13:22 IST
കോഴിക്കോട്: (KVARTHA) ബിലാത്തിക്കുളത്ത് നിയന്ത്രണംവിട്ട ബൈക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. വെസ്റ്റ് ഹില്‍ ഗവ. എന്‍ജിനീയറിങ് കോളജിലെ അപ്ലൈഡ് ഇലക്ട്രോണിക്സ് മൂന്നാംവര്‍ഷ വിദ്യാര്‍ഥി എറണാകുളം ചെല്ലാനം മാവുങ്കല്‍പറമ്പ് ശിവദാസിന്റെ മകന്‍ അനുരൂപ് (21) ആണ് മരിച്ചത്.
വെള്ളിയാഴ്ച പുലര്‍ചെ മൂന്നരയോടെയാണ് അപകടം. വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. അനുരൂപ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന കോട്ടയം സ്വദേശി ഇജാസ് ഇഖ്ബാലിനെ (22) ഗുരുതരമായ പരുക്കുകളോടെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അനുരൂപിന്റെ മൃതദേഹം മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords: Student Died in Road Accident, Kozhikode, News, Accidental Death, Obituary, Injury, Engineering Student, Medical College, Mortuary, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.