മൊക്കാ...മൊക്കാ... ആഫ്രിക്കയും പൊട്ടി ഇന്ത്യയ്ക്ക് മുമ്പില്‍

 


മെല്‍ബണ്‍: (www.kvartha.com 22/02/2015) ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് 130 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശിഖര്‍ ധവാന്റെ (137) ഉജ്ജ്വല സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഇന്ത്യ 307 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ പേരുകേട്ട ആഫ്രിക്കന്‍ ബാറ്റിംഗ് നിര 177ല്‍ അവസാനിച്ചു.

മൂന്ന് വിക്കറ്റെടുത്ത അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷാമിയും മോഹിത് ശര്‍മയുമാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. അര്‍ധ സെഞ്ച്വറി നേടിയ ഫാഫ് ഡു പ്ലെസിസ് മാത്രമാണ് ആഫ്രിക്കന്‍ നിരയില്‍ അല്‍പമെങ്കിലും പൊരുതിയത്.

ഇന്ത്യയ്ക്ക് വേണ്ടി രഹാനെ 79ഉം, കോഹ്ലി 46 റണ്‍സുമെടുത്തു. രണ്ടാം വിക്കറ്റില്‍ ധവാന്‍ - കോഹ്ലി സഖ്യം നേടിയ 127 റണ്‍സിന്റെ കൂട്ടുകെട്ടും, മൂന്നാം വിക്കറ്റില്‍ ധവാനും, രഹാനെയും ചേര്‍ന്ന് നേടിയ 125 റണ്‍സിന്റെ കൂട്ടുകെട്ടുമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

മൊക്കാ...മൊക്കാ... ആഫ്രിക്കയും പൊട്ടി ഇന്ത്യയ്ക്ക് മുമ്പില്‍


Keywords : Cricket, Sports, World Cup, India, South Africa. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia