World Athletics Championships | ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്: ലോംഗ് ജംപില്‍ ഫൈനല്‍സിന് യോഗ്യത നേടി മലയാളി താരം എം ശ്രീശങ്കര്‍
Jul 16, 2022, 09:02 IST
ഒറിഗോന്‍: (www.kvartha.com) ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ് ലോംഗ് ജംപില്‍ ഫൈനല്‍സിന് യോഗ്യത നേടി മലയാളി താരം എം ശ്രീശങ്കര്‍. യോഗ്യതാ റൗന്‍ഡില്‍ എട്ട് മീറ്റര്‍ ചാടിയതാണ് ശ്രീശങ്കര്‍ ഫൈനലില്‍ പ്രവേശിച്ചത്.
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപില്‍ ലോംഗ് ജംപില്‍ ഫൈനലില്‍ എത്തുന്ന അദ്യ ഇന്‍ഡ്യന്‍ പുരുഷ താരമാണ് എം ശ്രീശങ്കര്‍. സീസന് റെകോഡുകളില്‍ ശ്രീശങ്കര്‍ 8.36 മീറ്റര്‍ ചാടി രണ്ടാമതാണ്. 2018ലെ കോമന്‍വെല്‍ത് ഗെയിംസിനുള്ള ഇന്‍ഡ്യന്‍ സംഘത്തില്‍ ശ്രീശങ്കറെ ഉള്‍പെടുത്തിയിരുന്നുവെങ്കിലും അനാരോഗ്യത്തെ തുടര്‍ന്ന് ഇവന്റിന് 10 ദിവസം മുമ്പ് പിന്മാറേണ്ടി വന്നിരുന്നു.
2018 ഏഷ്യന്‍ ജൂനിയര്‍ അത്ലറ്റിക് ചാംപ്യന്‍ഷിപില്‍ പങ്കെടുത്ത് 7.47 മീറ്റര്‍ ചാടി വെങ്കലം നേടിയിട്ടുണ്ട്. 2018ല്‍ ജകാര്‍തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍, റന്-അപ് പ്രശ്നങ്ങളുമായി മല്ലിട്ടാണ് ഫൈനലില്‍ 7.95 മീറ്ററോടെ ആറാം സ്ഥാനത്തെത്തിയത്.
Keywords: News,World,international,Sports,Athletes,Final, World Athletics Championships: Sreeshankar qualifies for men’s long jump finalMurali Sreeshankar becomes the first Indian to qualify for the final of the men's long jump at the World Championships after finishing 7th (top 12 jumpers go through) in the qualification round with a best jump of 8m at the 2022 World Championships in Oregon. pic.twitter.com/e36Pnxq5nv
— jonathan selvaraj (@jon_selvaraj) July 16, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.