മുംബൈ ടെസ്റ്: വിന്‍ഡീസിന് ബാറ്റിങ്
മുംബൈ: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റില്‍ ടോസ് വെസ്റ്റ് ഇന്‍ഡീസ് കാപ്റ്റന്‍ ഡാരന്‍ സമ്മി ബാറ്റിങ് തെരഞ്ഞെടുത്തു. ഇരു ടീമും മാറ്റങ്ങളുമായാണ് ഇന്ന് കളത്തിലിറങ്ങുന്നത്. ഇന്ത്യന്‍ നിരയില്‍ ഉമേഷ് യാദവ്, യുവരാജ് സിംഗ് എന്നിവരെ ഒഴിവാക്കി. വിരാട് കോഹ്ലിയും വരുണ്‍ ആരോണും ടീമിലിടം നേടി. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ് കളിക്കുന്ന 273-മത്തെ താരമാണ് ആരോണ്‍. വിന്‍ഡീസ് നിരയില്‍ പരിക്കേറ്റ ശിവനാരായണ്‍ ചന്ദര്‍പോളും കീമര്‍ റോച്ചും കളിക്കുന്നില്ല. കിരോണ്‍ പവലും രവി രാപോളും ടീമില്‍ ഇടം പിടിച്ചു. മൂന്ന് മത്സരങ്ങളുടെ ടെസ്റ് പരമ്പര 2-0ന് ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു. ന്യൂഡല്‍ഹിയിലും കൊല്കൊത്തയിലുമാണ് ആദ്യത്തെ രണ്ട് മത്സരങ്ങള്‍ നടന്നത്.
English Summary
Mumbai: West Indies captain Darren Sammy won the toss and decided to bat Tuesday in the third and final cricket Test against India.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.