ഷെയ്ന്‍ വാട്‌സന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

 


സിഡ്‌നി: (www.kvartha.com 07.09.2015) ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന്‍ വാട്‌സന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഫാസ്റ്റ് മീഡിയം ബൗളര്‍, വെടിച്ചില്ല് ബാറ്റ്‌സ്മാന്‍, ഫീല്‍ഡര്‍, തരക്കേടില്ലാത്ത ക്യാപ്റ്റന്‍ എന്നീ വിശേഷണങ്ങളിലാണ് 34 കാരനായ ഷെയ്ന്‍ വാട്‌സന്‍ അറിയപ്പെടുന്നത്. 10 വര്‍ഷമാണ് വാട്‌സന്‍ ഓസ്‌ട്രേലിയന്‍ ടീമിന് വേണ്ടി പ്രയത്‌നിച്ചത്. അതേസമയം ഏകദിനത്തിലും ട്വന്റി 20 യിലും വാട്‌സന്‍ തുടരും.

ആഷസ് പരമ്പരയില്‍ ഓസ്‌ട്രേലിയ 169 റണ്‍സിന് തോറ്റ കാര്‍ഡിഫ് ടെസ്റ്റാണ് വാട്‌സന്റെ അവസാനത്തെ മത്സരം. ലോകത്തെ ഏറ്റവും മികച്ച ജെനുവിന്‍ ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായിട്ടും ഈ കളിയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വാട്‌സന് ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടതായി വന്നിരുന്നു.

ഒന്നാമിന്നിംഗ്‌സില്‍ 30 ഉം രണ്ടാമിന്നിംഗ്‌സില്‍ 19 ഉം റണ്‍സെടുത്ത വാട്‌സന് വിക്കറ്റെടുക്കാനും കഴിഞ്ഞില്ല.  ഇതോടെയാണ് വാട്‌സന്‍ ടീമിന് പുറത്തായത്. ആഷസ് തോല്‍വിയെത്തുടര്‍ന്ന് വിരമിച്ച മൈക്കല്‍ ക്ലാര്‍ക്കിന് പിന്നാലെയാണ് ഇപ്പോള്‍ വാട്‌സനും ടെസ്റ്റിനോട് വിട പറയുന്നത്

2005 ല്‍ ഓസ്‌ട്രേലിയന്‍ ടീമില്‍ അരങ്ങേറ്റം നടത്തിയ വാട്‌സന്‍ 10 വര്‍ഷം കൊണ്ട് വെറും 59 ടെസ്റ്റുകള്‍ മാത്രമാണ് ഇതുവരെ കളിച്ചത് . 75 വിക്കറ്റും 3,731 റണ്‍സുകളും എടുത്തിട്ടുണ്ട്. വേണ്ടത്ര പരിശീലനം നടത്താത്തതിനെ തുടര്‍ന്ന്  2013 ലെ ഇന്ത്യന്‍ പര്യടനത്തില്‍ നിന്നും വാട്‌സനെ പുറത്താക്കിയിരുന്നു. അതുകൊണ്ടുതന്നെ ഓസീസ് ക്രിക്കറ്റ് അധികൃതര്‍ക്ക് വാട്‌സനോട് അധികം താല്‍പര്യമില്ല.  ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാണ് വാട്‌സന്‍. ഫോം കുറവാണെങ്കില്‍ പോലും വാട്‌സന് ഇന്ത്യയില്‍ ഏറെ ആരാധകരുണ്ട്.

ഷെയ്ന്‍ വാട്‌സന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia