അതിര്‍ത്തി കടന്നെത്തിയ പാക് സുന്ദരനും സുസ്മിത സെന്നും വിവാഹിതരാവുന്നു
Apr 9, 2013, 17:32 IST
ADVERTISEMENT
സാനിയ മിര്‍സയ്ക്ക് ശേഷം ഇതാ ബോളിവുഡ് ആരാധകരെ നിരാശയിലാഴ്ത്തി മറ്റൊരു ഇന്ത്യന്‍ താര റാണിയെ അതിര്‍ത്തി കടന്നെത്തിയ പാക് സുന്ദരന്‍ കൊത്തി കൊണ്ടുപോയി. വാര്‍ത്ത കേട്ട് ഞെട്ടേണ്ട. മുന്‍ വിശ്വസുന്ദരിയും ഹിന്ദി ചലച്ചിത്ര താരവുമായ സുസ്മിതാ സെന്നാണ് ഇത്തവണ പാക് സുന്ദരന്റെ വലയിലായത്. ആരാണ് വരനെന്ന് അറിയാന്‍ ആകാംക്ഷയായി അല്ലേ... ആ സുമുഖ സുന്ദരന്‍ മറ്റാരുമല്ല മുന്‍ പാക് ക്രിക്കറ്റ് താരം വസീം അക്രം തന്നെയാണ്. ഇതുനല്ല തമാശ. രണ്ടാമത്തെ പാക് ക്രിക്കറ്റ് താരമാണ് ഇന്ത്യന്‍ താരറാണിയെ തട്ടിയെടുത്തിരിക്കുന്നത്. കളിക്കളം വിട്ട് അവര്‍ പ്രണയസല്ലാപത്തിന് മുന്‍തൂക്കം നല്കി. സാനിയ മിര്‍സയെയും വലയിലാക്കിയത് പാക് ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കാണ്.
ഏതായാലും ഇരുവരുടെയും ഇഷ്ടത്തിന് ആരാധകര്‍ തടസം നിന്നിട്ട് കാര്യമില്ല. തൊട്ടിടുത്ത ദിവസം തന്നെ ഇരുവരും ദുബൈയില്‍ വെച്ച് വിവാഹിതരാവാന്‍ പോവുന്നുവെന്നാണ് റിപോര്‍ട്ട്. ഈ മാസം 24ന് ദുബൈയിലെത്തുന്ന വസീം അക്രം വിവാഹത്തിന് വേണ്ട ഒരുക്കങ്ങള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു. കല്യാണം കഴിഞ്ഞാല്‍ ദുബൈയില്‍ തന്നെ താമസമാക്കാനാണത്രെ ഇരുവരുടെയും തീരുമാനം. ഏതൊരു മഹാസംഭവത്തിനും പിന്നില്‍ മലയാളിയെന്ന സത്യം ഇത്തവണയും തെറ്റിച്ചില്ല. വിവാഹ വാര്‍ത്ത പുറത്തുവിട്ടതും ഇരുവരുമായി അടുത്ത ബന്ധമുള്ള ഒരു മലയാളി തന്നെയാണ്.
കഴിഞ്ഞ ഒക്ടോബറില്‍ വസിം അക്രത്തിന്റെ ഭാര്യ ഹുമ മരിച്ചിരുന്നു. ഇതിനുശേഷമാണ് വസിം സുസ്മിതയുമായി പ്രണയത്തിലായത്. ഒരു പ്രമുഖ ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ മൊട്ടിട്ട പ്രണയത്തിന് പിന്നീട് വസിം ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴിസിന്റെ കോച്ചായി ഇന്ത്യയിലെത്തിയപ്പോള്‍ കൂടുതല്‍ സുഗന്ധം പകര്‍ന്നു.
അടുത്തിടെ ഇരുവരെയും സംബന്ധിച്ച വാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ചിരുന്നു. അന്ന് ഇതേകുറിച്ച് ചോദിച്ചപ്പോള്‍ സുസ്മിത നിഷേധിക്കുകയാണുണ്ടായത്. എന്തായാലും പ്രണയ രഹസ്യം പുറത്തായതോടെ കടുത്ത നിരാശയിലായിരിക്കുകയാണ് ബോളിവുഡ് ആരാധകര്‍.
Keywords : Dubai, Sania Mirza, Pakistan, Bollywood, Cricket, Actress, Wasim Akram, Marriage, Kerala News, Shushmeta Sen, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.