Virat Kohli | കിംഗ് കോഹ്ലിയുടെ തിരിച്ചുവരവ് രാജകീയമായി തന്നെ

 


/ കെ ശ്രീജേഷ് 

(www.kvartha.com)
ഇതൊരു യുഗാന്ത്യമാണോ….? റൺ മെഷീനു എന്തുപറ്റി...? ഇനി അയാൾക്കൊരു തിരിച്ചുവരവ് ഉണ്ടോ...? അങ്ങനെ ചോദ്യങ്ങൾ പലതായിരുന്നു… എന്നാൽ ഉത്തരമോ..

ക്രിക്കറ്റ് ദൈവം സച്ചിൻ തെണ്ടുൽക്കർ തീർത്ത പല റെക്കോർഡുകളും ഭേദിച്ചുകൊണ്ട് കിംഗ് കോഹ്ലി മുന്നേറുകയായിരുന്നു. പെട്ടെന്ന് ഒരുനാൾ അയാൾക്ക് പ്രതാപം നഷ്ടപ്പെടുന്നു, റൺസുകൾ കണ്ടെത്താൻ വിഷമിക്കുന്നു, സ്റ്റമ്പിന് പുറത്ത് വരുന്ന പന്തുകൾക്ക് ബാറ്റ് വച്ച് പുറത്താകുന്നത് പതിവാകുന്നു. അയാളുടെ ഇഷ്ട ഷോട്ടുകൾ തന്നെ അയാൾക്ക് വിനയാകുന്നു. ഇതിനിടയിൽ മൂന്ന് ഫോർമാറ്റിലെയും ക്യാപ്റ്റൻ സ്ഥാനം രാജിവെക്കുന്നു. ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ല എന്ന് പലരും വിധിയെഴുതുന്നു.

പക്ഷേ കാലം കരുതിവച്ചത് മറ്റൊന്നായിരുന്നു. 2022ലെ ഏഷ്യാകപ്പിൽ ഇന്ത്യയ്ക്ക് കാര്യമായ നേട്ടങ്ങൾ ഒന്നും നേടാൻ സാധിക്കുന്നില്ല. സൂപ്പർ ഫോറിൽ തന്നെ പുറത്തായി.
    
Virat Kohli | കിംഗ് കോഹ്ലിയുടെ തിരിച്ചുവരവ് രാജകീയമായി തന്നെ

നാട്ടിലേക്ക് മടങ്ങുന്നതിനു മുൻപുള്ള അവസാന മത്സരം. ഇതുവരെയുള്ള സെഞ്ചുറി വരൾച്ചയുടെ അവസാനത്തിന് ആ മത്സരം സാക്ഷിയാകുമെന്ന് ആരു കരുതി. ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിക്കുന്നു. രാഹുലിനൊപ്പം കോഹ്ലി ഓപ്പണിങ്. ഓപ്പണിങ് വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട്. 32 പന്തിൽ കോഹ്ലി നേടിയത് 51 റൺസ്. എവിടെയോ നഷ്ടപ്പെട്ടുപോയ കോഹ്ലിയുടെ പ്രതാപം തിരിച്ചു കിട്ടുന്നതുപോലെ. എന്നാലും അത് സെഞ്ചുറി വരൾച്ചയ്ക്ക് അവസാനമാകുമെന്ന് ആരും ചിന്തിച്ചു കാണില്ല. 52 പന്തിൽ 94 റൺസ് എടുത്തു നിൽക്കെ ഒരു മുഴുനീളൻ സിക്സ്. 53 പന്തിൽ സെഞ്ച്വറി. കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് വർഷങ്ങൾക്കുശേഷം അയാൾ വായുവിലേക്ക് ബാറ്റ് ഉയർത്തി. കാണികൾ സന്തോഷം കൊണ്ട് ആർപ്പുവിളിച്ചു, ആരവം മുഴക്കി.
  
Virat Kohli | കിംഗ് കോഹ്ലിയുടെ തിരിച്ചുവരവ് രാജകീയമായി തന്നെ

71-ാം സെഞ്ചുറി ആ ബാറ്റിൽ നിന്ന് പിറന്നിരിക്കുന്നു. പ്രതാപം നഷ്ടപ്പെട്ടെന്നും റൺ മെഷീൻ തകർന്നുപോയി എന്നൊക്കെ പറഞ്ഞ് കളിയാക്കിയവരെ കൊണ്ട് തന്നെ കയ്യടിപ്പിച്ചു. അത് അല്ലേലും അതങ്ങനെയാണല്ലോ!.

Keywords:  Sports, Article, National, Cricket, Virat Kohli, Fans, Century, Player, Runs, Indian Team, Virat Kohli returns to form with T20I century.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia