സ്റ്റൈലില്‍ ബറാക് ഒബാമയെ പിന്തള്ളി വിരാട് കോഹ്‌ലി താരമായി

 


ADVERTISEMENT

സ്റ്റൈലില്‍ ബറാക് ഒബാമയെ പിന്തള്ളി വിരാട് കോഹ്‌ലി താരമായി
ന്യൂഡല്‍ഹി: സ്റ്റൈലിന്റെ കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ പിന്തള്ളി വിരാട് കോഹ്‌ലി താരമായി. രാജ്യാന്തര തലത്തില്‍ മികച്ച രീതിയില്‍ വസ്ത്രധാരണം ചെയ്യുന്ന പുരുഷന്മാരുടെ പട്ടികയില്‍. മൂന്നാമതാണ്‌ 23കാരനായ വിരാട് കോഹ്‌ലിയുടെ സ്ഥാനം. പുരുഷന്മാരുടെ ഫാഷന്‍ വാരികയായ ജിക്യുവിന്റെ ബ്രിട്ടീഷ് എഡിഷനില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഉള്‍പ്പെടെ പത്തു പേരാണ്‌ പട്ടികയിലുള്ളത്. ഐറിഷ് - ജര്‍മന്‍ നടന്‍ മിഷേല്‍ ഫാസ്ബെന്‍ഡറാണ് പട്ടികയില്‍ ഒന്നാമത്. ഒബാമയുടെ സ്ഥാനം പത്താമതാണ്‌. കനേഡിയന്‍ നടന്‍ റയന്‍ ഗോസ്ലിങ്, നടനായ വിന്‍സന്റ് കാസല്‍ എന്നിവരും പട്ടികയിലുണ്ട്. മികച്ച വസ്ത്രധാരണം ചെയ്യുന്ന പത്തു ബിസിനസുകാരുടെ പട്ടികയില്‍ രത്തന്‍ ടാറ്റയും ഇടംപിടിച്ചിട്ടുണ്ട്.

English Summery
New Delhi: Virat Kohli reached in third position in most stylish man in international level. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia