Video Viral | കബഡി താരങ്ങള്‍ക്ക് ഭക്ഷണം വിളമ്പി നല്‍കിയത് ശുചിമുറിയില്‍; താരങ്ങള്‍ ഒരു പാത്രത്തില്‍നിന്ന് ചോറുവാരിയെടുക്കുന്നതും സമീപത്തായി പൂരി കൂട്ടിയിട്ടിരിക്കുന്നതുമായ വീഡിയോ പുറത്ത്; വേറെ സ്ഥലമില്ലായിരുന്നുവെന്ന് അധികൃതര്‍; വന്‍ വിവാദം, അന്വേഷണത്തിന് ഉത്തവിട്ട് യുപി സര്‍കാര്‍

 



ലക്‌നൗ: (www.kvartha.com) ഉത്തര്‍പ്രദേശിലെ സഹരന്‍പുരില്‍ നടന്ന അണ്ടര്‍ 17 പെണ്‍കുട്ടികളുടെ സംസ്ഥാന കബഡി ടൂര്‍നമെന്റിലെ താരങ്ങള്‍ക്ക് ഭക്ഷണം വിളമ്പിയത് ശുചിമുറിയില്‍. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മൂത്രപ്പുര പോലുള്ള സ്ഥലത്ത് താരങ്ങള്‍ ചോറും കറികളും വിളമ്പുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

ഒരു പാത്രത്തില്‍നിന്ന് താരങ്ങള്‍ ചോറുവാരിയെടുക്കുന്നതും അതിനു സമീപത്തായി ഒരു പേയ്പറില്‍ പൂരി കൂട്ടിയിട്ടിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സെപ്റ്റംബര്‍ 16ന് നടന്ന ഈ സംഭവം ചില താരങ്ങള്‍ തന്നെയാണ് ക്യാമറയില്‍ പകര്‍ത്തിയതെന്നാണ് വിവരം. 

Video Viral | കബഡി താരങ്ങള്‍ക്ക് ഭക്ഷണം വിളമ്പി നല്‍കിയത് ശുചിമുറിയില്‍; താരങ്ങള്‍ ഒരു പാത്രത്തില്‍നിന്ന് ചോറുവാരിയെടുക്കുന്നതും സമീപത്തായി പൂരി കൂട്ടിയിട്ടിരിക്കുന്നതുമായ വീഡിയോ പുറത്ത്; വേറെ സ്ഥലമില്ലായിരുന്നുവെന്ന് അധികൃതര്‍; വന്‍ വിവാദം, അന്വേഷണത്തിന് ഉത്തവിട്ട് യുപി സര്‍കാര്‍


സ്ഥലമില്ലാത്തതിനാല്‍ ഭക്ഷണം 'ചേഞ്ചിങ് റൂമില്‍' സൂക്ഷിച്ചതാണെന്ന് സഹരന്‍പൂര്‍ സ്‌പോര്‍ട്‌സ് ഓഫിസര്‍ അനിമേഷ് സക്‌സേന പ്രതികരിച്ചു. സ്റ്റേഡിയത്തില്‍ ജോലി നടക്കുകയാണെന്നും ഭക്ഷണം സൂക്ഷിക്കാന്‍ വേറെ സ്ഥലമില്ലായിരുന്നെന്നും സ്‌പോര്‍ട്‌സ് ഓഫിസര്‍ അവകാശപ്പെട്ടു. 

ദൃശ്യങ്ങള്‍ വന്‍ വിവാദത്തിന് തിരികൊളുത്തിയതോടെ ബിജെപി സര്‍കാര്‍ കായിക താരങ്ങളെ അപമാനിച്ചതായി രാഷ്ട്രീയ പാര്‍ടികള്‍ ആരോപിച്ചു. യുപി സര്‍കാര്‍ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. 

Keywords:  News,National,Sports,Players,Food,Controversy,BJP,Politics,Enquiry,Video,Social-Media, Videos Show Food Served To UP Kabbadi Players In Toilet, Spark Outrage
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia