ഉസൈന്‍ ബോള്‍ട്ട് പെണ്‍കുട്ടിയുമായി കൂട്ടിയിടിക്കുന്ന ദൃശ്യം ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു

 


ഉസൈന്‍ ബോള്‍ട്ട് പെണ്‍കുട്ടിയുമായി കൂട്ടിയിടിക്കുന്ന ദൃശ്യം ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു
ഓസ്‌ലോ: ലോകത്തെ ഏറ്റവും വേഗതയേറിയ താരം ഉസൈന്‍ ബോള്‍ട്ട് ബൊക്കെയുമായി ട്രാക്കില്‍ കാത്തുനിന്ന പെണ്‍കുട്ടിയെ ഇടിക്കുന്നത് ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു.

100 മീറ്റര്‍ റിലേയില്‍ ഇക്കൊല്ലത്തെ ഏറ്റവും മികച്ച സമയത്തിനാണ്‌ ബോള്‍ട്ട് ലക്ഷ്യത്തില്‍ കുതിച്ചെത്തിയത്. മണിക്കൂറില്‍ 40 മൈല്‍ വേഗതയിലായിരുന്നു ബോള്‍ട്ട്. 9.79 സെക്കന്റിലാണ്‌ ബോള്‍ട്ട് തന്റെ ലക്ഷ്യത്തിലെത്തിയത്. 

ഈ സമയത്താണ്‌ ട്രാക്കില്‍ കാത്തുനിന്ന പെണ്‍കുട്ടിയുമായി ബോള്‍ട്ട് കൂട്ടിയിടിച്ചത്. കുതിരശക്തിയോടെ കുതിച്ചെത്തിയ ബോള്‍ട്ട് ലക്ഷ്യം മറികടന്ന്‌ അതേ വേഗതയില്‍ പെണ്‍കുട്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീഴാന്‍ തുടങ്ങിയ പെണ്‍കുട്ടിയെ മുറുകെ പിടിച്ച ബോള്‍ട്ട് പിടിവിടാതെ അല്‍പം കൂടി മുന്നോട്ട് ഓടിയാണ്‌ നിന്നത്. 

ഉസൈന്‍ ബോള്‍ട്ട് പെണ്‍കുട്ടിയുമായി കൂട്ടിയിടിക്കുന്ന ദൃശ്യം ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു
ലണ്ടന്‍ ഒളിമ്പിക്സിലെ സ്വര്‍ണം മറ്റാര്‍ക്കും വിട്ടുകൊടുക്കിന്ന പ്രഖ്യാപനവുമായാണ് ബോള്‍ട്ടിന്റെ കുതിപ്പ്. ലോകചാമ്പ്യന്‍ഷിപ്പില്‍ സ്റാര്‍ട്ടിങ് ഫൌളിന്റെ പേരില്‍ ബോള്‍ട്ടിന് സ്വര്‍ണം നഷ്ടപ്പെട്ടിരുന്നു. ജമൈക്കക്കാരനായ യോഹാന്‍ ബ്ലായ്ക്കാണ്‌ അന്ന്‌ ജേതാവായത്. ലണ്ടന്‍ ഒളിമ്പിക്സിലും ബ്ലായ്ക്ക് തന്നെയാണ്‌ ബോള്‍ട്ടിന്‌ വെല്ലുവിളി ഉയര്‍ത്തുന്ന ഏകതാരം.

English Summery
Usain Bolt crashes into a flower girl in Oslo. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia