സഹോദരിക്കെതിരായ ജയത്തോടെ സെറീന ചരിത്രനേട്ടത്തിനടുത്തേക്ക്

 


ന്യൂയോര്‍ക്ക്: (www.kvartha.com 09.09.2015) ബുധനാഴ്ച നടന്ന യു.എസ് ഓപ്പണില്‍ സഹോദരി വീനസ് വില്യംസിനെതിരായ മത്സരം ജയിച്ചതോടെ സെറീന വില്യംസ് ചരിത്ര നേട്ടത്തിനടുത്തേക്ക്.

ഒരു കലണ്ടര്‍ വര്‍ഷത്തിലെ എല്ലാ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും സ്വന്തമാക്കുന്ന താരമാവാനായി സെറീന വില്യംസ് കുതിക്കുകയാണ്.  6-2, 1-6, 6-3 എന്ന സ്‌കോറിനാണ് സെറീന തന്റെ ചേച്ചിയെ പരാജയപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള 27ാമത്തെ മത്സരമാണിത്. ഇതില്‍ 16 തവണ സെറീനയും 11 തവണ വീനസും ജയിച്ചു.

യു.എസ് താരമായ മാഡിസണ്‍ കീസിനെ തോല്‍പ്പിച്ചാണ് 33കാരിയായ സെറീന സെമിയില്‍ എത്തിയത്. എസ്‌തോണിയന്‍ താരത്തെ തോല്‍പ്പിച്ചായിരുന്നു വീനസിന്റെ സെമി പ്രവേശം. യു.എസ് ഓപണ്‍ നേടിയാല്‍ കലണ്ടര്‍ വര്‍ഷത്തിലെ നാല് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും നേടുന്ന നാലാമത്തെ വനിതാ താരമാകും സെറീന. 22 ഗ്രാന്‍സ് സ്ലാം കിരീടങ്ങള്‍ നേടിയ സ്‌റ്റെഫി ഗ്രാഫിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും സെറീനക്കാവും.

മൗറീന്‍ കൊനോളി (യു.എസ്) മാര്‍ഗരറ്റ് കോര്‍ട്ട് (ആസ്‌ട്രേലിയ), സ്‌റ്റെഫി ഗ്രാഫ് (ജര്‍മനി) എന്നിവരാണ് ഇതിനു മുമ്പ് സിംഗിള്‍സില്‍ ഒരു വര്‍ഷത്തെ നാല് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും സ്വന്തമാക്കിയ വനിതാ താരങ്ങള്‍. റോഡ് ലോവര്‍ (ആസ്‌ട്രേലിയ) മാത്രമാണ് പുരുഷന്‍മാരില്‍ നാലു ഗ്രാന്‍ഡ് സ്ലാമും സ്വന്തമാക്കിയത്.

സഹോദരിക്കെതിരായ ജയത്തോടെ സെറീന ചരിത്രനേട്ടത്തിനടുത്തേക്ക്


Also Read:
ജനകീയ നീതിവേദി നേതാവ് അബ്ദുര്‍ റഹ്മാന്‍ തെരുവത്തിനെ കാണാനില്ലെന്ന് പരാതി; വിദ്യാനഗര്‍ പോലീസ് കേസെടുത്തു

Keywords:  US Open: Serena Williams beats sister Venus to reach semi-finals, New York, Record, Sports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia