സാനിയയും മാര്‍ട്ടിന ഹിംഗിസും യു.എസ്. ഓപ്പണ്‍ ടെന്നിസിന്റെ സെമിയില്‍

 


ന്യൂയോര്‍ക്ക്: (www.kvartha.com 09.09.2015) ഇന്‍ഡോ- സ്വിസ് ജോഡിയായ സാനിയ മിര്‍സയും മാര്‍ട്ടിന ഹിംഗിസും യു.എസ്. ഓപ്പണ്‍ ടെന്നിസിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു.

വനിതാ ഡബിള്‍സില്‍ ഒന്‍പതാം സീഡായ ചൈനീസ് തായ്‌പെയുടെ യുങ് യാന്‍ ചാന്‍ഹാവോ ചിങ് ചാന്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഒന്നാം സീഡും വിംബിള്‍ഡണ്‍ ചാമ്പ്യന്മാരുമായ സാനിയയും ഹിംഗിസും തോല്‍പിച്ചത്. സ്‌കോര്‍: 76 (5), 61. മത്സരം 25 മിനിറ്റ് നീണ്ടുനിന്നു. ആകെയുള്ള 121 പോയിന്റില്‍ 70 പോയിന്റും സാനിയയും ഹിംഗിസും നേടി.

ഇറ്റലിയുടെ പതിനൊന്നാം സീഡായ സോര എറാനിഫ്‌ലൂവിയ പെന്നെറ്റ സഖ്യമാണ് സെമിയില്‍ സാനിയഹിംഗിസ് ടീമിന്റെ എതിരാളി. ക്വാര്‍ട്ടറില്‍ ലാറ അറുവബറേന ആന്ദ്രേജ ക്ലെപാക് സഖ്യത്തെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഇവര്‍ പരാജയപ്പെട്ടത്. സ്‌കോര്‍: 60, 57, 62.

സാനിയയും മാര്‍ട്ടിന ഹിംഗിസും യു.എസ്. ഓപ്പണ്‍ ടെന്നിസിന്റെ സെമിയില്‍


Also Read:
കുഡ്‌ലു ബാങ്ക് കൊള്ള: 2 ദിവസം അജ്ഞാതയുവാവ് ബാങ്കും പരിസരവും നിരീക്ഷിച്ചതായി വെളിപ്പെടുത്തല്‍
Keywords:  US Open 2015: Sania Mirza, Martina Hingis Reach Semis, New York, Switzerland, Sports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia