ഗംഭീറിനെതിരെ ധോണിയുടെ പരാതി

 


ഗംഭീറിനെതിരെ ധോണിയുടെ പരാതി
ന്യൂഡൽഹി: ഇന്ത്യൻ ബാറ്റ്സ്മാൻ ഗൗതം ഗംഭീറിനെതിരെ ക്യാപ്റ്റർൻ ധോണിയുടെ പരാതി. ബിസിസിഐക്കാണ് ധോണി പരാതി നൽകിയത്. ഗംഭീറിന്റെ മറ്റ് താരങ്ങളോടുള്ള സമീപനവും സ്വാർത്ഥതയുമാണ് ധോണി പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. ടീമിന് ഉപരിയായിട്ടുള്ള താല്‍പര്യങ്ങളാണ് ഗംഭീര്‍ കളിക്കളത്തില്‍ പുലര്‍ത്തുന്നതെന്നാണ് പരാതിയിലെ ധോണിയുടെ ആരോപണം.

ടീമിലെ സ്വന്തം സ്ഥാനം നിലനിര്‍ത്തുന്നതിന് മാത്രമാണ് ഗംഭീര്‍ പ്രാമുഖ്യം നല്‍കുന്നതെന്നും സ്വാര്‍ഥതയോടെയുള്ള സമീപനമാണ് ഗംഭീര്‍ കൈക്കൊള്ളുന്നതെന്നും ടീമിനെ ഇത് വേദനിപ്പിക്കുന്നതായും ധോണി പറയുന്നു. മുംബൈയില്‍ ഇംഗ്ളണ്ടിനെതിരേ നടന്ന രണ്ടാം ടെസ്റ്റിലെ ഗംഭീറിന്റെ ബാറ്റിംഗ് ചൂണ്ടിക്കാട്ടിയാണ് ധോണിയുടെ പരാതി. 

കൊൽക്കത്ത ടെസ്റ്റിലെ അശ്വിന്റെ പ്രകടനത്തെ ധോണി പരാതിയിൽ പ്രശംസിക്കുന്നുമുണ്ട്. ക്രിക്കറ്റ് നെക്സ്റ്റ് എന്ന വെബ്സൈറ്റാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത ഇന്ത്യൻ ടീമിലെ താരമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

SUMMERY: New Delhi: Under fire after back-to-back defeats in the home series against England, Indian captain Mahendra Singh Dhoni is unhappy with Gautam Gambhir's "attitude and on-field ethics" and has lodged a complaint to the BCCI against the left-hander, a media report claimed on Wednesday.

Key Words: MS Dhoni, Goutham Gambhir, Attitude and on-field ethics, Interest, Team, Lodging, Complaint, BCCI, Tagging, The opener's approach, Selfish, Hurtful to the team, Cricketnext, Website,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia