ട്വിറ്ററില്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്കെതിരെ വര്‍ഗീയ അധിക്ഷേപം

 



ട്വിറ്ററില്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്കെതിരെ വര്‍ഗീയ അധിക്ഷേപം ലണ്ടന്‍: ലോകം മുഴുവന്‍ യൂറോകപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ഇംഗ്ലണ്ട് ടീമിലെ രണ്ട് താരങ്ങള്‍ക്കെതിരെ ട്വിറ്ററില്‍ വര്‍ഗീയ അധിക്ഷേപം പൊടിപൊടിക്കുകയാണ്‌. ഇറ്റലിക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ പെനാല്‍റ്റി കിക്ക് പാഴാക്കിയ ഇംഗ്ലണ്ട് താരങ്ങള്‍ക്കെതിരെയാണ്‌ ട്വിറ്ററിലൂടെ അധിക്ഷേപങ്ങള്‍ ഉയരുന്നത്. ആഷ്‌ലി കോള്‍, ആഷ്‌ലി യംഗ് എന്നിവരാണ്‌ അധിക്ഷേപത്തിന്‌ ഇരയാകുന്ന താരങ്ങള്‍. 

ഇതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ലണ്ടനിലുള്ള ട്വിറ്റര്‍ ഉപയോക്താക്കളാണ്‌ വിവാദ കമന്റുകള്‍ പോസ്റ്റ് ചെയ്തതെന്നാണ്‌ പോലീസിന്റെ നിഗമനം. സംഭവത്തെ ഫുട്ബോള്‍ അസോസിയേഷനും അപലപിച്ചു. 

ഇത്തരം പ്രവൃത്തികള്‍ യാതൊരു കാരണവശാലും ന്യായീകരണമില്ലെന്ന്‌ അസോസിയേഷന്‍ അറിയിച്ചു. ഫുട്ബോള്‍ മല്‍സരവേദിയില്‍ കുഴഞ്ഞ് വീഴുകയും മരണത്തില്‍ നിന്നും അല്‍ഭുതകരമായി രക്ഷപ്പെടുകയും ചെയ്ത മുവാംബയ്ക്കെതിരെ ട്വിറ്ററിലൂടെ അധിക്ഷേപിച്ചതിന്‌ വിദ്യാര്‍ത്ഥിയായ ലിയാം സ്റ്റാന്‍സിയെ 56 ദിവസത്തേയ്ക്ക് തടവിന്‌ ശിക്ഷിച്ചിരുന്നു.

Keywords:  London, Twitter, England, Sports, Ashley Cole

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia