ഒളിംപിക്സ് ഗുസ്തിയില്‍ ഇൻഡ്യന്‍ താരങ്ങള്‍ക്ക് മെഡൽ പ്രതീക്ഷ; രവി കുമാറും ദീപക് പൂനിയയും സെമിയില്‍ കടന്നു
Aug 4, 2021, 11:09 IST
ടോക്യോ: (www.kvartha.com 04.08.2021) ഒളിംപിക്സ് ഗുസ്തിയില്‍ ഇൻഡ്യന്‍ താരങ്ങള്‍ക്ക് മെഡൽ പ്രതീക്ഷ. പുരുഷ വിഭാഗം 57 കിലോ ഗ്രാമില്‍ രവി കുമാര്‍ ദഹിയ, 86 കിലോ ഗ്രാമില്‍ ദീപക് പൂനിയ എന്നിവര്‍ സെമിയില്‍ കടന്നു. അതേസമയം വനിതകളുടെ 57 കിലോ ഗ്രാമില്‍ അന്‍ഷു മാലിക് പുറത്തായി.
ബള്‍ഗേറിയയുടെ ജോര്‍ജി വാന്‍ഘലോവിനെ 14-4ന് തകര്‍ത്താണ് രവി കുമാര്‍ സെമിയിലേക്ക് മുന്നേറിയത്. കസാഖ്സ്ഥാന്റെ നുറിസ്ലാം സനയേവാണ് സെമിയില്‍ രവി കുമാറുമായി മത്സരിക്കുന്നത്. 2018ലെ ഏഷ്യന്‍ ചാംപ്യന്‍ഷിപ് ജേതാവാണ് നുറിസ്ലാം. ആദ്യ റൗൻഡില്‍ കൊളംബിയയുടെ ടിഗ്രറോസ് ഉര്‍ബാനോയെയാണ് രവി കുമാര്‍ തോല്‍വിച്ചിരുന്നത്.

ചൈനയുടെ ലിന്‍ സുഷനെ തോല്‍പിച്ചാണ് ദീപക് സെമിയിലേക്ക് കടന്നത്. 6-3നായിരുന്നു ദീപകിന്റെ ജയം. യു എസിന്റെ ഡേവിഡ് ടയ്‌ലറാണ് സെമിയില്‍ ദീപകിന്റെ എതിരാളി. ആദ്യ മത്സരത്തില്‍ നൈജീരിയയുടെ എകെരകെമെ അജിയോമോറിനെ തോല്‍പിക്കാന്‍ ദീപകിനായിരുന്നു. 12-1നായിരുന്നു താരത്തിന്റെ ജയം.
അതേസമയം അന്‍ഷു മാലിക് ആദ്യ റൗൻഡില്‍ തന്നെ തോറ്റ് പുറത്താവുകയായിരുന്നു. ബലാറസിന്റെ ഐറിന കുറഷിനയാണ് മാലികിനെ തോല്‍പിച്ചത്. 8-2നായിരുന്നു ബലാറൂഷ്യന്‍ താരത്തിന്റെ ജയം.
Keywords: News, Tokyo-Olympics-2021, Tokyo, Olympics, Sports, Japan, India, World, Wrestlers Ravi Kumar, Tokyo Olympics: Wrestlers Ravi Kumar, Deepak Punia raise medal hopes after storming into semi-finals.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.