ടോകിയോ ഒളിംപിക്സിന് കൊടികയറാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ 2 അത്‌ലറ്റുകള്‍ക്ക് കോവിഡ്
Jul 18, 2021, 09:26 IST
ടോകിയോ: (www.kvartha.com 18.07.2021) ടോകിയോ ഒളിംപിക്സിന് കൊടികയറാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഒളിംപിക് വിലേജിലെ രണ്ടുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അത്‌ലറ്റുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അധികൃതരാണ് ഇക്കാര്യം അറിയിച്ചതാണ്. ആദ്യമായാണ് ഒളിംപിക് വിലേജില്‍ അത്‌ലറ്റ്കള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.
ഒളിമ്പിക് മത്സരങ്ങള്‍ തുടങ്ങാന്‍ ഇനി അഞ്ചുദിവസം കൂടി മാത്രമേയുള്ളൂ. ഒളിംപിക് വിലേജില്‍ കഴിഞ്ഞദിവസം ഒരു ഒഫീഷ്യലിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഹോടെലില്‍ നിരീക്ഷണത്തിലാണ് അദ്ദേഹം. ഒളിംപിക് വിലേജില്‍ കൂടുതല്‍ പേരില്‍ കോവിഡ് സ്ഥിരീകരിക്കുന്നത് സംഘാടകരെയും ജപാനെയും ആശങ്കയിലാഴ്ത്തുന്നുണ്ട്.
ലോകമെമ്പാടുമുള്ള 10,000ത്തിലധികം പേരാണ് ഒളിംപിക് വിലേജിലെത്തുക. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2020ല്‍ ഒളിംപിക്‌സ് മാറ്റിവെച്ചിരുന്നു. പിന്നീട് കര്‍ശന കോവിഡ് മാനദണ്ഡങ്ങളോടെ ഒളിംപിക്‌സ് നടത്താനായിരുന്നു തീരുമാനം.
അതേസമയം ഒളിംപിക്സിന് കാണികളെ അനുവദിച്ചിട്ടില്ല. ഉദ്ഘാടന ചടങ്ങിലും തെരഞ്ഞെടുക്കപ്പെട്ട അതിഥികള്‍ മാത്രമാകും ഉണ്ടാവുക. ജൂലൈ 23 മുതല്‍ ഓഗസ്ത് 8 വരെ 17 ദിവസങ്ങളിലാണ് ഒളിംപിക്സ് നടക്കുക. 206 രാജ്യങ്ങളില്‍ നിന്നായി പതിനൊന്നായിരത്തിലേറെ താരങ്ങള്‍ ലോക കായിക മാമാങ്കത്തില്‍ മാറ്റുരയ്ക്കും.
33 മത്സര ഇനങ്ങളില്‍ നിന്നായി 339 സ്വര്‍ണ മെഡലുകള്‍ നിശ്ചയിക്കപ്പെടും. കൃത്യമായ പ്രോടോകോളുകള്‍ പാലിച്ചുകൊണ്ടാകും മത്സരങ്ങള്‍. കായിക താരങ്ങളും സപോര്‍ടിങ് സ്റ്റാഫും ഒഫീഷ്യല്‍സുമടക്കം 201 പേരടങ്ങുന്ന ഇന്‍ഡ്യന്‍ സംഘവും ടോകിയോവിലെത്തും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.