കുട്ടിക്രിക്കറ്റിലെ രാജാക്കന്മാരായാല്‍ ലങ്കയെ കാത്തിരിക്കുന്നത് ഒന്നര മില്യണ്‍ ഡോളര്‍

 


മിര്‍പൂര്‍: (www.kvartha.com 05.04.2014) ഞായറാഴ്ച നടക്കുന്ന ട്വന്റി - ട്വന്റി ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തകര്‍ത്ത് കുട്ടിക്രിക്കറ്റിലെ രാജാക്കന്മാരായാല്‍ ശ്രീലങ്കന്‍ ടീമിനെ കാത്തിരിക്കുന്നത് ഒരു മില്യണ്‍ ഡോളറിന്റെ പാരിതോഷികം. ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ഈ തുക താരങ്ങള്‍ക്ക് ഓഫര്‍ ചെയ്തിരിക്കുന്നത്.

ഇതു കൂടാതെ മാച്ച് ഫീ ഇനത്തില്‍ നല്‍കാറുള്ള അഞ്ച് ലക്ഷം ഡോളറും ക്രിക്കറ്റ് ബോര്‍ഡ് നല്‍കും. 1996 ലെ ലോകകപ്പിനും ശേഷം കിരിടം ചൂടാന്‍ ലങ്കയ്ക്ക് കഴിഞ്ഞിട്ടില്ല. രണ്ട് തവണ ഏകദിനത്തിലും ഒരു തവണ ട്വന്റി - ട്വന്റിയിലും ലോകകപ്പ് ഫൈനല്‍ വരെ എത്തിയെങ്കിലും അവസാനം പടിക്കല്‍ കൊണ്ട് കലമുടച്ച് പോരുകയായിരുന്നു.

എല്ലാ ടൂര്‍ണമെന്റുകളിലും മികച്ച പോരാട്ടം കാഴ്ചവെച്ച് ഫൈനലിലെത്തിയ ശേഷം തോല്‍ക്കുക എന്നത് ശ്രീലങ്കക്ക് ഒരു ശാപമായിരുന്നു. 2011 ല്‍ ശ്രീലങ്കയെ തോല്‍പിച്ചായിരുന്നു ഇന്ത്യ ലോകകപ്പ് കിരീടം ചൂടിയത്. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ ബംഗ്ലാദേശില്‍ നടന്ന ഏഷ്യാക്കപ്പ് ഫൈനലില്‍ പാകിസ്ഥാനെ തകര്‍ത്ത് ഏഷ്യയുടെ രാജക്കന്മാരായ ശ്രീലങ്ക ഇനി മുതല്‍ ഫൈനലുകളില്‍ വിജയം കൈവിടില്ലെന്ന വിശ്വാസത്തിലാണ് ശ്രീലങ്കന്‍ ജനത, ഒപ്പം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും.

കുട്ടിക്രിക്കറ്റിലെ രാജാക്കന്മാരായാല്‍ ലങ്കയെ കാത്തിരിക്കുന്നത് ഒന്നര മില്യണ്‍ ഡോളര്‍


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാംKeywords: Cricket, Sports, Entertainmet, After win the final Srilankan team get 1.5 Million dollar, Srilankan Cricket board offer,T-20, Against India, Bangladesh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia