ADVERTISEMENT
സ്വന്തം ശൈലി കൊണ്ട് വിമര്‍ശകരെ ഏറെയുണ്ടാക്കിയെങ്കിലും മലയാളികളുടെ സ്വകാര്യ അഭിമാനമായിരുന്ന ശ്രീശാന്തിന്‍െറ ക്രിക്കറ്റ് ജീവിതത്തിന്‍െറ ഉയര്‍ച്ച താഴ്ചകള്‍ വെള്ളിത്തിരയിലേക്ക് എത്തുന്നു. ക്രിക്കറ്റും അധോലോകവും തമ്മിലുള്ള ബന്ധം തുറന്നുകാണിക്കുന്നതാകും ചിത്രമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ആക്ഷന്‍,അധോലോക ചിത്രങ്ങളുടെ സംവിധായകനായ ഷാജി കൈലാസാണ് ‘ക്രിക്കറ്റ്’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്‍െറ സംവിധായകന്‍.
ശ്രീയുടെ കഥ പറയുന്നതിലൂടെ ഒരു തിരിച്ചുവരവ് സാധ്യമാകുമെന്ന പ്രതീക്ഷയും ഷാജിക്കുണ്ട്. എ.കെ. സാജനാണ് ചിത്രത്തിന്‍െറ തിരക്കഥ. ചിത്രത്തിന്‍െറ തിരക്കഥയടക്കം ഏതാണ്ട് പൂര്‍ത്തിയായതായും അഭിനേതാക്കളെ തീരുമാനിക്കുന്ന ജോലികളാണ് ബാക്കിയുള്ളതെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ സാജന്‍ തിരക്കഥ തയാറാക്കിയിരുന്നെങ്കിലും പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ പദ്ധതി വീണ്ടും ആലോചിക്കുകയായിരുന്നു.
കൊച്ചിയില്‍ ജനിച്ചു വളര്‍ന്ന് സ്വന്തം പരിശ്രമത്തിലൂടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉന്നതികള്‍ കീഴടക്കുന്ന യുവതാരത്തിന്‍െറ കഥയാകും ക്രിക്കറ്റ് പറയുക.
ഉന്നതികളിലെത്തുന്നതോടെ പണത്തോടുള്ള അമിത ആഗ്രഹം വാതുവെപ്പിന്‍െറ ഇരുണ്ട ഇടനാഴികളില്‍ എത്തിക്കുന്നതാണ് സിനിമയുടെ പ്രമേയം. പണത്തിനായി എന്തും ചെയ്യുന്ന നിലയിലേക്ക് അയാള്‍ വളരുന്നു. ചിത്രത്തിന് പ്രേരണ ശ്രീശാന്ത് തന്നെയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ജൂണ്‍ അവസാനത്തോടെ ചിത്രത്തിന്‍െറ ചിത്രീകരണം ആരംഭിക്കാനാണ് സാധ്യത.
Summary: Its only days since Sreesanth was arrested for spot fixing, and now two Malayalam film makers are gearing up with a movie 'Cricketwhich will showcase Sreesanth's life. The movie will be directed by Shaji who is well known for depicting movies with underworld milieu and scripted by Sajan. Sreesanth is the hot topic in whole of India for his alleged involvement with bookies and spot fixing, the matter has become a national issue as it's a shame to Indian cricket itself.
Keyword: Malayalam Film,Sreesanth, Shaji kailas, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.