Sports Management | വേറിട്ടൊരു കോഴ്‌സ്, സാധ്യതകള്‍ ഏറെ; സ്‌പോര്‍ട്‌സ് മാനജ്‌മെന്റ് പഠിക്കാം; കളിയെ നിയന്ത്രിക്കല്‍ മാത്രമല്ല പണി!
Sep 5, 2022, 22:59 IST
-മുജീബുല്ല കെഎം
(www.kvartha.com) അനുദിനം മാറിക്കൊണ്ടിരിക്കയാണ് മാനേജ്‌മെന്റ് പഠന ശാഖകള്‍. നിരവധി സ്‌പെഷ്യലൈസേഷനുകള്‍, വ്യത്യസ്തമായ ജോലി സാധ്യതകള്‍ ഒക്കെയാണതിന്. ഇതില്‍ ഇക്കാല ഘട്ടത്തില്‍ ഉയര്‍ന്ന് വന്ന ഒരു ശാഖയാണ് സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്. സ്‌പോര്‍ട്‌സ് തന്നെ ഏറെ പ്രൊഫഷണലാവുകയാണ്. ആ പ്രൊഫഷണലിസം നമ്മുടെ രാജ്യത്തും പടര്‍ന്ന് വരികയാണ്. ഫുട്‌ബോളിലാകട്ടെ, വിദേശ ലീഗുകളുടെ മാതൃകയില്‍ ലീഗുകള്‍ വന്നു കഴിഞ്ഞു. ക്രിക്കറ്റില്‍ ഐപിഎല്‍, കബഡിയില്‍ പ്രോലീഗ്, വോളിബോളില്‍ ഐവിഎല്‍ ഇങ്ങനെ പലതും.
മറ്റ് ഗെയിമുകളുടെ കാര്യമായാലും ഇങ്ങനെ തന്നെയാണ് കാര്യങ്ങള്‍. ആയതിനാല്‍ത്തന്നെ ഈ മേഖലയില്‍ പ്രൊഫഷണലുകളുടെ ആവശ്യവും ഏറുകയാണ്. എല്ലാ സ്‌പോര്‍സ് അസോസിയേഷനുകളിലും പ്രൊഫഷലുകളെ നിയമിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നയവും ഈ രംഗത്ത് ഏറെ പ്രതീക്ഷക്ക് വക നല്‍കുന്നു. ഇവിടെയാണ് സ്‌പോര്‍ട്‌സ് മാനേജ്‌മെന്റിന്റെ പ്രസക്തി. ടീമിന്റെ സംഘാടനം, ദൈനം ദിന കാര്യങ്ങള്‍, പൊതുജനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടങ്ങിയവ സ്‌പോര്‍ട്‌സില്‍ ഏറെ പ്രധാനമാണ്.
എന്താണ് ജോലി:
കായിക താരങ്ങളുടെ ബ്രാന്‍ഡിങ്, പ്രമോഷനുകള്‍ തുടങ്ങിയവ നടത്തുന്ന സ്‌പോര്‍ട്‌സ് ഏജന്റ്, ടൂര്‍ണമെന്റ് ലീഗ് മാനേജര്‍മാര്‍, ക്ലബുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ക്ലബ് മാനേജര്‍മാര്‍, ക്ലബിന്റെ വരവ് ചിലവ് കണക്കുകള്‍ നിയന്ത്രിക്കുന്ന അകൗണ്ട് മാനേജര്‍മാര്‍, വേദികളിലെ ഭൗതീക സാഹചര്യങ്ങള്‍ വിലയിരുത്തുന്ന ഇവന്റ് കോ ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെട്ട ഒരു മള്‍ട്ടി ഡിസിപ്ലിനറി വിഷയമാണ് ഈ പഠന ശാഖ. കുറഞ്ഞത് ബിരുദം ഈ രംഗത്ത് ആവശ്യമാണ്. കോഴ്‌സുകള്‍ പഠിച്ചാല്‍ മാത്രം പോര, മാനേജിങ് രംഗത്ത് തിളങ്ങാനുള്ള കഴിവാണ് ഈ മേഖലയില്‍ ഏറെ പ്രധാനം.
കോഴ്‌സുകളും പഠന സ്ഥാപനങ്ങളും:
1. തമിഴ്‌നാട്ടിലെ അളഗപ്പ യൂണിവേഴ്‌സിറ്റിയില്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റില്‍ എംബിഎ ഉണ്ട്. ഡിഗ്രിയാണ് യോഗ്യത. (http://www(dot)alagappauniversity(dot)in)
2. മുംബൈ, ജയ്പൂര്‍, ജോഡ്പൂര്‍ എന്നിവിടങ്ങളിലുള്ള നാഷണല്‍ അക്കാദമി ഓഫ് സ്‌പോര്‍ട്‌സ് മാനേജ്‌മെന്റില്‍ (http://www(dot)nasm(dot)edu(dot)in) ബിബിഎ, എംബിഎ, ഡിപ്ലോമ, പിജി ഡിപ്ലോമ കോഴ്‌സുകള്‍ ഉണ്ട്. അഹമ്മദാബാദ്, ഡല്‍ഹി കേന്ദ്രങ്ങളില്‍ യുജി പ്രോഗ്രാമുകളുമുണ്ട്.
3. കൊല്‍ക്കത്തയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ വെല്‍ഫയര്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റില്‍ (http://www(dot)iiswbm(dot)edu/) ഒരു വര്‍ഷ പി ജി ഡിപ്ലോമ ഇന്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കോഴ്‌സുണ്ട്. ഡിഗ്രിയാണ് യോഗ്യത.
4. ഗ്വാളിയോറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ (http://lnipe(dot)edu(dot)in) പി ജി ഡിപ്ലോമ കോഴ്‌സുണ്ട്.
5. മുംബൈയിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് മാനേജ്‌മെന്റില്‍ (http://www(dot)iismworld(dot)com) ബാച്ലര്‍ ഡിഗ്രി ഇന്‍ സ്‌പോട്‌സ് മാനേജ്‌മെന്റ്, മൂന്ന് വര്‍ഷം, മുംബൈ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തത്.
* മാസ്റ്റേഴ്‌സ് ഡിഗ്രി ഇന്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്,
രണ്ട് വര്‍ഷം, മുംബൈ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തത്.
* പിജിപി ഇന്‍ സ്‌പോട്‌സ് & വെല്‍നെസ് മാനേജ്‌മെന്റ്,
11 മാസത്തെ ഓട്ടോണമസ് പ്രോഗ്രാം.
6. യു കെയിലെ യൂണിവേഴ്‌സിറ്റി ഓഫ് സ്റ്റിര്‍ലിങ്ങില്‍ (https://www(dot)stir(dot)ac(dot)uk) എം എസ് സി, പി ജി ഡിപ്ലോമ, പി ജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുണ്ട്.
7. ലണ്ടനിലെ UCFB (https://www(dot)ucfb(dot)com) യില്‍ ഈ വിഷയത്തില്‍ MSc കോഴ്‌സുകള്‍ ലഭ്യമാണ്
8. Sports & Management Research Institute, Sports Hub (Greenfield Stadium), Kariavattom, Thiruvananthapuram & Karikkamuri, Ernakulam:
* സര്‍ട്ടിഫൈഡ് സ്‌പോര്‍ട്‌സ് മാനേജര്‍, ആറ് മാസം,
യോഗ്യത: എംബിഎ/പിജി ഡിപ്ലോമ ഒരു സെമസ്റ്ററെങ്കിലും പൂര്‍ത്തിയാക്കിയവര്‍ക്ക്.
* പിജി ഡിപ്ലോമ ഇന്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, 12 മാസം,
യോഗ്യത: ബിരുദം വേണം.
* അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍
(i) സ്‌പോര്‍ട്‌സ് ബിസിനസ്,
12 മാസം,
യോഗ്യത: പ്ലസ് ടു വേണം.
(ii) ഫുട്‌ബോള്‍ മാനേജ്‌മെന്റ്,
ആറ് മാസം,
യോഗ്യത: പ്ലസ് ടു വേണം.
(iii) ക്രിക്കറ്റ് മാനേജ്‌മെന്റ്,
ആറ് മാസം,
യോഗ്യത: പ്ലസ് ടു വേണം.
(iv) സ്‌പോര്‍ട്‌സ് എന്‍ജിനീയറിങ്,
6-8 മാസം,
യോഗ്യത: എന്‍ജി. ബിരുദ വിദ്യാര്‍ഥികള്‍ക്ക്.
* എക്‌സിക്യൂട്ടീവ് ഡിപ്ലോമ ഇന്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്,
ഒമ്പത് മാസം,
ഈ രംഗത്തു മൂന്ന് വര്‍ഷത്തെ പരിചയവും മികച്ച ഇംഗ്ലിഷ് പ്രാവീണ്യവും.
9. Hindustan Institute of Technology and Science, Chennai:
എംബിഎ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്.
10. Symbiosis School of Sports Sciences, Pune:
എംബിഎ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്.
11. DY Patil University, Navi Mumbai:
എംബിഎ സ്‌പോര്‍ട്‌സ് ബിസിനസ് മാനേജ്‌മെന്റ്.

Keywords: News, Article, Top-Headlines, Sports, Education, Job, Study, Football, Cricket, Workers, Kerala, National, World, Mujeebullah KM, Sports Management, Sports Management Courses.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.