ഇന്ത്യന്‍ കോച്ചാവണം: സൗരവ് ഗാംഗുലി

 


 ഇന്ത്യന്‍ കോച്ചാവണം: സൗരവ് ഗാംഗുലി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാന്‍ തയ്യാറാണെന്ന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാഗംഗുലി. ഇന്ത്യന്‍ കോച്ചാവാന്‍ എനിക്ക് താല്‍പ്പര്യമുണ്ട്. ഞാനൊരു നല്ല കോച്ചാണെന്ന് ബിസിസിഐക്ക് തോന്നുകയാണെങ്കില്‍ ചുമതല ഏറ്റെടുക്കാം-ഗാംഗുലി പറഞ്ഞു.

പരിശീലകനെന്ന നിലയില്‍ എനിക്ക് കളിക്കാരുടെ പ്രകടന മികവില്‍ മാറ്റം വരുത്താന്‍ സാധിക്കും. ഇത്തരത്തില്‍ ഒരു അവസരം ലഭിക്കുന്നത് കളിക്കളത്തില്‍ നിന്ന് നേടിയ നേട്ടങ്ങള്‍ക്ക് പകരമായി ഇന്ത്യന്‍ ക്രിക്കറ്റിന് പകരം നല്‍കാന്‍ കഴിയുന്ന അവസരമായിരിക്കും-ഗാംഗുലി പറഞ്ഞു.

ഗാംഗുലി 2008ലാണ് രാജ്യാന്തരഷ്ട ക്രിക്കറ്റിനോട് വിട പറഞ്ഞത്. ഏകദിനത്തില്‍ 22 സെഞ്ച്വറികളോടെ  11, 363 റണ്‍സും ടെസ്റ്റില്‍ 16 സെഞ്ച്വറികളോടെ 7,212 റണ്‍സുമെടുത്തിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ സീസണില്‍  കൊല്‍ക്കത്ത് നൈറ്റ് റൈഡേഴ്‌സിന്റെ നായകനായിരുന്നു. കഴിഞ്ഞ സീസണില്‍ പൂനെ വാരിയേഴ്‌സിന് വേണ്ടിയാണ് കളിച്ചത്.

SUMMARY: Former India captain Sourav Ganguly is open to coaching the senior national team if the Indian cricket board feels that he is a suitable candidate for the hot seat.

KEY WORDS: Sourav Ganguly,  Sachin Tendulkar, Virat Kohli , mission impossible, Kohli, ODI , Tendulkar, 100 international centuries, Mahendra Singh Dhoni , skipper, Team ,  World Cup, Under-19 World Cup
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia