പാക് ക്രിക്കറ്റ് ആരാധകര്‍ക്ക് കടുത്ത നിയന്ത്രണം

 


പാക് ക്രിക്കറ്റ് ആരാധകര്‍ക്ക് കടുത്ത നിയന്ത്രണം
ന്യൂഡല്‍ഹി:  ഇന്ത്യ  പാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര കാണാനായി ഇന്ത്യയിലെത്തുന്ന പാക് ആരാധകര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയംകടുത്ത വിസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. വിവിധ നഗരങ്ങളിലേക്ക് സഞ്ചരിക്കാവുന്ന വിസയാകും പാക് ആരാധകര്‍ക്ക് അനുവദിക്കുക.

 2007ലെ പാക്കിസ്ഥാന്റെ ഇന്ത്യ പര്യടന സമയത്ത് ഇന്ത്യയിലെത്തിയ 12 പാക്കിസ്ഥാനികള്‍ ഒളിവില്‍ പോയെന്ന് ലഷ്‌കര്‍ ഇ തോയ്ബ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ പ്രവേശനം നിയന്ത്രിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയത്.

മത്സരത്തിന്റെ ടിക്കറ്റുകളും ഇന്ത്യയില്‍നിന്നുള്ള മടക്ക ടിക്കറ്റുകളും വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കുണ്ടാകണം. ഇതിനെല്ലാം പുറമെ ഇവര്‍ക്കൊരു ഇന്ത്യന്‍ സ്‌പോണ്‍സറും വേണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു.

Key Words: India, Visas , Pakistani spectators, Indo-Pak cricket series, Tournament,  Pakistani security experts, Cricket , ODI, Twenty20 Internationals, December, Chennai, Kolkata, New Delhi, Twenty20 games, Bangalore, Ahmedabad, Home Ministry, Pakistani cricket fans
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia