Indian Players | സിംഗപൂര്‍ ഓപണ്‍: പോരാടുന്നത് ഈ ഇന്‍ഡ്യന്‍ താരങ്ങള്‍; മത്സരം എങ്ങനെ, തീയതികള്‍, എല്ലാ വിവരങ്ങളും അറിയാം

 


സിംഗപൂര്‍: (www.kvrtha.com) സിംഗപൂര്‍ സൂപര്‍ സീരീസ് 500 എന്നറിയപ്പെടുന്ന സിംഗപൂര്‍ ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് (Singapore Open 2022) നടന്നുവരികയാണ്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് ഈ വര്‍ഷം മത്സരം നടക്കുന്നത്. കോവിഡിനെ തുടര്‍ന്ന് 2020, 2021 സീസണുകള്‍ റദ്ദാക്കിയിരുന്നു. ജൂലൈ 12, 13 തീയതികളില്‍ നടന്ന ആദ്യ ഘട്ട മത്സരങ്ങള്‍ക്ക് പുറമെ തുടര്‍ന്ന് ക്വാര്‍ടര്‍ ഫൈനല്‍, സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളും നടക്കും. ഫൈനല്‍ മത്സരം ജൂലൈ 17ന് നടക്കും.
                   
Indian Players | സിംഗപൂര്‍ ഓപണ്‍: പോരാടുന്നത് ഈ ഇന്‍ഡ്യന്‍ താരങ്ങള്‍; മത്സരം എങ്ങനെ, തീയതികള്‍, എല്ലാ വിവരങ്ങളും അറിയാം

സിംഗിള്‍സ് റൗന്‍ഡില്‍ 88 ബാഡ്മിന്റണ്‍ താരങ്ങളും ഡബിള്‍സ് റൗന്‍ഡില്‍ 108 ബാഡ്മിന്റണ്‍ താരങ്ങളും പങ്കെടുത്തു. ഇത്തവണ 12 താരങ്ങള്‍ സിംഗിള്‍സിലും എട്ട് താരങ്ങള്‍ ഡബിള്‍സിലും ഇന്‍ഡ്യയില്‍നിന്ന് പങ്കെടുക്കുന്നു. ഈ ടൂര്‍ണമെന്റ് വിജയിക്കുന്നതിനുപുറമെ, വരാനിരിക്കുന്ന കോമണ്‍വെല്‍ത് ഗെയിംസിനായി (Commonwealth Games 2022) പരിശീലനത്തിനായി ബാഡ്മിന്റണ്‍ കളിക്കാര്‍ക്ക് ഈ മത്സരങ്ങള്‍ പ്രധാനമാണ്.

പിവി സിന്ധു, എച് എസ് പ്രണോയ്, സൈന നെഹ്വ, കിഡംബി ശ്രീകാന്ത് തുടങ്ങിയ മുന്‍നിര താരങ്ങള്‍ ഇന്‍ഡ്യയെ പ്രതിനിധീകരിച്ച് മത്സരിക്കുന്നു. ഇന്‍ഡ്യയില്‍, ആദ്യ മൂന്ന് ദിവസങ്ങളിലെ മത്സരങ്ങള്‍ (ജൂലൈ 12, 13, 14) ടെലിവിഷനില്‍ കാണാന്‍ കഴിയില്ല. BWF-ന്റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ ബാഡ്മിന്റണ്‍ ആരാധകര്‍ക്ക് മത്സരങ്ങള്‍ കാണാനാകും.

ബുധനാഴ്ച ആദ്യ റൗന്‍ഡ് മത്സരത്തില്‍ പി വി സിന്ധു, സൈന നെഹ്വാള്‍, എച് എസ് പ്രണോയ് എന്നിവര്‍ വിജയിച്ചു. മറുവശത്ത് കിഡംബി ശ്രീകാന്തിന് തോല്‍വി വഴങ്ങേണ്ടിവന്നു. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ രണ്ട് തവണ ഒളിംപിക്സ് മെഡല്‍ ജേതാവായ പി വി സിന്ധുവും ഫോമിലുള്ള എച് എസ് പ്രണോയിയും സിംഗപൂര്‍ ഓപന്‍ സൂപര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ടര്‍ ഫൈനലില്‍ കടന്നു.

സിംഗപ്പൂര്‍ ഓപണ്‍: ഇന്‍ഡ്യന്‍ ടീം

പുരുഷ സിംഗിള്‍സ്: ബി സായ് പ്രണീത്, കിഡംബി ശ്രീകാന്ത്, എച് എസ് പ്രണോയ്, പരുപ്പള്ളി കശ്യപ്, സമീര്‍ വര്‍മ. യോഗ്യത: കിരണ്‍ ജോര്‍ജ്, മിഥുന്‍ മഞ്ജുനാഥ്.

വനിതാ സിംഗിള്‍സ്: പിവി സിന്ധു, സൈന നെഹ്വാള്‍, മാളവിക ബന്‍സോദ്. യോഗ്യത: അഷ്മിത ചാലിഹ.

പുരുഷ ഡബിള്‍സ്: കൃഷ്ണ പ്രസാദ് ഗരാഗ-വിഷ്ണുവര്‍ധന്‍ ഗൗഡ് പഞ്ജല, എംആര്‍ അര്‍ജുന്‍-ധ്രുവ് കപില. യോഗ്യത: ശ്യാം പ്രസാദ്-എസ് സുഞ്ജിത്; പി എസ് രവികൃഷ്ണ-ശങ്കര്‍ പ്രസാദ് ഉദയ്കുമാര്‍.

വനിതാ ഡബിള്‍സ്: പൂജ ദണ്ഡു-ആരതി സാറ സുനില്‍, സിമ്രാന്‍ സിങ്ഗി-റിതിക താക്കര്‍. യോഗ്യത: മേഘ മോര്‍ച ബോറ-ലീല ലക്ഷ്മി രാജപാലി.

മിക്സഡ് ഡബിള്‍സ്: നിതിന്‍ എച് വി-എസ് റാം മുന്‍വിഷ, വെങ്കട്ട് ഗൗരവ് പ്രസാദ്-ജൂഹി ദേവാങ്കന്‍. യോഗ്യത: ബൊക്ക നവനീത്-ശ്രീവേദ്യ ഗുരസാദ.

Keywords:  Latest-News, Singapore-Open, Singapore, Sports, Badminton, Badminton Championship, Players, Indian Team, Top-Headlines, Singapore Open 2022, Commonwealth Games 2022, Singapore Open 2022: All You Need To Know.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia