അര്‍ജുന അവാര്‍ഡില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

 


ഡെല്‍ഹി: (www.kvartha.com 05.05.2014) അര്‍ജുന പുരസ്‌കാര നിര്‍ണയത്തില്‍ ഇടപെടാനാവില്ലെന്നു സുപ്രീംകോടതി. നിയമപരമായ പിഴവുകള്‍ പരിഹരിക്കാന്‍ മാത്രമാണ് കോടതി ഇടപെടുന്നത്.

ട്രിപ്പിള്‍ ജംപ് താരം രഞ്ജിത് മഹേശ്വരിക്ക് അര്‍ജുന പുരസ്‌കാരം നിഷേധിച്ചതിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ്  സുപ്രീംകോടതി ഇത്തരം പരാമര്‍ശം നടത്തിയത്.
അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പട്ടികയില്‍ എട്ടാംസ്ഥാനത്താണ് രഞ്ജിത് മഹേശ്വരി ഉള്ളതെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

പട്ടികയിലെ ആദ്യ മൂന്നു സ്ഥാനക്കാരെയാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. പുരസ്‌ക്കാരങ്ങള്‍ ആരുടേയും മൗലിക അവകാശമല്ല. അര്‍ഹതപ്പെട്ട പലര്‍ക്കും പുരസ്‌കാരം നിഷേധിക്കപ്പെട്ടേക്കാം.  അര്‍ജുന അവര്‍ഡില്‍ ഇടപെട്ടാല്‍ പത്മപുരസ്‌കാരങ്ങളിലും ഇടപെടേണ്ടി വരുമെന്നും കോടതി പറഞ്ഞു.

അര്‍ജുന അവാര്‍ഡില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതിരഞ്ജിത്തിന് പുരസ്‌കാരം നിഷേധിച്ചതിനെതിരെ കഴിഞ്ഞ വര്‍ഷം നവലോകം എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയത്.

2008ല്‍ രഞ്ജിത് മഹേശ്വരിയെ ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായതിനാല്‍ പുരസ്‌കാരം നല്‍കുന്നതില്‍ നിന്നും ഒഴിവാക്കുകയായിരുന്നുവെന്ന്    കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

മാത്രമല്ല ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് വിലക്കു നേരിട്ട വിവരം രഞ്ജിത്
മഹേശ്വരി കഴിഞ്ഞ വര്‍ഷത്തെ അര്‍ജുന അവാര്‍ഡിനുള്ള അപേക്ഷയില്‍ നിന്ന് മറച്ചു വച്ചതായും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഉത്തേജകം ഉപയോഗിച്ചതിന് വിലക്ക് നേരിട്ടിട്ടില്ലെന്നാണ് രഞ്ജിത് മഹേശ്വരിയുടെ വാദം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
അസുഖം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Keywords:  SC says it can't interfere in Renjith Maheshwary case, New Delhi, Sports, Award, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia