മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍

 


(www.kvartha.com 13/07/2015) മലയാളി താരം സഞ്ജു സാംസണെ സിംബാബ്‌വെയ്‌ക്കെതിരെയുള്ള പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. രണ്ടാം ഏകദിനത്തിനിടെ അംബാട്ടി റായിഡുവിന് പരിക്കേറ്റതാണ് സഞ്ജുവിന് ടീമിലിടം നേടാനായത്. രണ്ടാം ഏകദിനത്തിനിടെ പേശിവലിവ് അനുഭവപ്പെട്ട റായിഡുവിന് മൂന്നാഴ്ചത്തെ വിശ്രമമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

സിംബാബ്‌വെ പര്യടനത്തില്‍ സെപ്ഷലിസ്റ്റ് കീപ്പര്‍മാരില്ലാതെയാണ് ഇന്ത്യ കളിക്കുന്നത്. ആദ്യ രണ്ട് ഏകദിനങ്ങളില്‍ ഇന്ത്യക്ക് വേണ്ടി  വിക്കറ്റ് എടുത്തത് റോബിന്‍ ഉത്തപ്പയാണ്. സ്‌പെഷലിസ്റ്റ് കീപ്പറല്ലാത്തതിനാല്‍  ഉത്തപ്പയ്ക്ക് ഒരുപാട് പോരായ്മകളുമുണ്ടായിരുന്നു.   ഇത് ഏറെ വിമര്‍ശനങ്ങള്‍ക്കിട വരുത്തുകയും ചെയ്തു.  ഉത്തപ്പ കഴിഞ്ഞാല്‍ റായിഡുവായിരുന്നു ഇന്ത്യയുടെ പാര്‍ട്ട് ടൈം കീപ്പര്‍.

ചൊവ്വാഴ്ചയാണ് സിംബാബ് വേയുമായുള്ള രണ്ടാം ഏകദിനം നടക്കുന്നത്. ഈ പരമ്പരയില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. എന്നാല്‍ ഏകദിന പരമ്പരയ്ക്കുശേഷം നടക്കുന്ന ട്വന്റി20 മത്സരങ്ങളില്‍ സഞ്ജുവിന് അവസരം ലഭിച്ചേക്കുമെന്നാണ് കരുതുന്നത്.

ഇത് രണ്ടാം തവണയാണ് സഞ്ജു ഇന്ത്യന്‍ ദേശീയ ടീമിലിംടം നേടുന്നത്. നേരത്തെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അവസരം ലഭിച്ചിരുന്നില്ല. സഞ്ജുവിന്റെ ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിലെ സഹതാരമായ അജിങ്ക്യാ രഹാനെയാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ടീം നായകന്‍ എന്നത് സഞ്ജുവിന് അനുകൂലമാണ്.
17നാണ് സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ട്വന്റി20 മത്സരം. രണ്ടാം ട്വന്റി20 മത്സരം 19ന് നടക്കും.
മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍


Also Read:  കാഞ്ഞങ്ങാട്ട് 15 കുപ്പി വിദേശമദ്യവുമായി മധ്യവയസ്‌ക്കന്‍ പിടിയില്‍

Keywords:  Sanju Samson in India squad to replace injured Ambati Rayudu, Injured, Rajastan, Doctor, Cricket, Sports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia