സച്ചിന്‍ ഇനി ബ്ലാസ്റ്റേഴ്‌സിന്റെ പാതി ഉടമ അല്ല

 


(www.kvartha.com 08.10.2015) ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭൂരിഭാഗം ഉടമസ്ഥാവകാശവും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്വന്തമാക്കുന്നു.

നിലവില്‍ 40 ശതമാനം ഉടസ്ഥാവകാശമുണ്ടായിരുന്ന സച്ചിന്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പും മറ്റു രണ്ടു ഗ്രൂപ്പുകളുമായി ചേര്‍ന്നു ബാക്കിയുളള 60 ശതമാനം കൂടി വാങ്ങും. പിവിപി വെഞ്ച്വേഴ്‌സ് ലിമിറ്റഡിന്റെ കൈകളിലായിരുന്ന 60 ശതമാനമാണ് ഇപ്പോള്‍ സച്ചിന്‍ വാങ്ങുന്നത്‌. നിയമപരമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായാല്‍ സച്ചിന്‍ ടീമിന്റെ ഉടമയായി മാറും.

ഇപ്പോള്‍ വാങ്ങുന്ന ഉടമസ്ഥാവകാശത്തില്‍ 60 ശതമാനവും സച്ചിന്റെയും ബാക്കി 20 ശതമാനം എംപിജി ഗ്രൂപ്പിന്റെയുമാണ്. നിലവില്‍ ടീമിന്റെ സ്‌പോണ്‍സര്‍ ആണ് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്. 

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന രണ്ടാം എഡിഷനിലെ ആദ്യ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് വിജയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന മത്സരത്തില്‍ ഫൈനലില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയോട് തോല്‍വി സമ്മതിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് പിന്‍വാങ്ങിയത്. ഈ വര്‍ഷം വാനോളം പ്രതീക്ഷകളുമായാണ് ടീം അംഗങ്ങളും ആരാധകരും കാത്തിരിക്കുന്നത്.

സച്ചിന്‍ ഇനി ബ്ലാസ്റ്റേഴ്‌സിന്റെ പാതി ഉടമ അല്ല


SUMMARY: Indian cricket legend Sachin Tendulkar is acquiring majority ownership in Indian Super League (ISL) franchise Kerala Blasters in a shareholding re-alignment, people close to the developments, said.

Tendulkar, who currently owns 40% stake, will partner with Kerala-based Muthoot Pappachan Group (MPG) and two other investors to buy out the other 60% currently held by PVP Ventures Ltd.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia