ന്യൂഡല്‍ഹി: (www.kvartha.com 03/02/2015) ലോര്‍ഡ്‌സില്‍ നാറ്റ് വെസ്റ്റ് കിരീടം നേടിയ ശേഷം ഇന്ത്യന്‍ സ്‌കിപ്പര്‍ സൗരവ് ഗാംഗുലി നടത്തിയ ആഹ്ലാദ പ്രകടനത്തെക്കുറിച്ച് അന്നത്തെ ടീം മാനേജരായിരുന്ന രാജീവ് ശുക്ലയുടെ വെളിപ്പെടുത്തല്‍. 2002ലാണ് സംഭവം.
കിരീടം നേടിയ ശേഷം സൗരവ് ഗാംഗുലി കാണികള്‍ക്ക് നേരെ ഷര്‍ട്ടൂരി വീശി സന്തോഷപ്രകടനം നടത്തിയിരുന്നു. മുംബൈയില്‍ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ട് കിരീടം നേടിയപ്പോള്‍ ഇംഗ്ലണ്ട് താരം ആന്‍ഡ്രീവ് ഫ്‌ലിന്റോഫ് അന്ന് കാണികള്‍ക്ക് നേരെ ഷര്‍ട്ടൂരി വീശി ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു. ഇതിന് പകരം വീട്ടല്‍ എന്ന നിലയിലാണ് ഗാംഗുലി ഷര്‍ട്ടൂരി വീശിയത്. എന്നാല്‍ അന്ന് ടീമിലുണ്ടായിരുന്ന സച്ചിനും രാഹുലും വിവി എസ് ലക്ഷ്മണും ഇതിന് തയ്യാറായില്ല.
ഗാംഗുലി ഷര്‍ട്ടൂരി വീശാന്‍ ആവശ്യപ്പെട്ടപ്പോള്‍ മൂവരും താഴ്മയോടെ നിരസിക്കുകയായിരുന്നു. അന്ന് ഗാംഗുലിക്ക് സമീപമുണ്ടായിരുന്ന രാജീവ് ശുക്ല ഒരു ക്രിക്കറ്റ് പരിപാടിക്കിടെയാണിത് വ്യക്തമാക്കിയത്.
ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണോ എന്ന ചോദ്യത്തോടുള്ള പ്രതികരണമെന്ന നിലയിലാണ് ശുക്ല ഇക്കാര്യം പറഞ്ഞത്. മാന്യത ഓരോ വ്യക്തിയേയും ആശ്രയിച്ചിരിക്കുമെന്നും ശുക്ല പറഞ്ഞു.
SUMMARY: Sachin Tendulkar, Rahul Dravid and VVS Laxman refused to remove their shirts when skipper Sourav Ganguly asked them to do it as a way of hitting back at Andrew Flintoff after winning the NatWest Trophy at the Lord's in 2002.
Keywords: Sachin Tendulkar, Rahul Dravid, VVS Laxman, Lords, NatWest Trophy, Rajiv Shukla

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.