ODI squad | ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തിൽ റിഷഭ് പന്തില്ലാതെ ഇൻഡ്യ മൈതാനത്ത്; ഏകദിന പരമ്പരയിലെ മറ്റ് മത്സരങ്ങളിൽ നിന്നും ഒഴിവാക്കി; പകരം കളിക്കാരനെ ടീമിലെടുത്തില്ല; ബാറ്റിങിൽ വീണ്ടും പരാജയപ്പെട്ട് ശിഖർ ധവാനും

 


ധാക: (www.kvartha.com) ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇൻഡ്യ കളത്തിലിറങ്ങിയത് റിഷഭ് പന്തില്ലാതെ. സഞ്ജു സാംസൺ അടക്കമുള്ളവർക്ക് അവസരം നൽകാതെ തുടർചയായി ബാറ്റിങിൽ പരാജയപ്പെടുന്ന പന്തിനെ കളിപ്പിക്കുന്നതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. പരിക്ക് കാരണമാണ് പന്തിനെ ഒഴിവാക്കിയതെന്നാണ് വിവരം.
            
ODI squad | ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തിൽ റിഷഭ് പന്തില്ലാതെ ഇൻഡ്യ മൈതാനത്ത്; ഏകദിന പരമ്പരയിലെ മറ്റ് മത്സരങ്ങളിൽ നിന്നും ഒഴിവാക്കി; പകരം കളിക്കാരനെ ടീമിലെടുത്തില്ല; ബാറ്റിങിൽ വീണ്ടും പരാജയപ്പെട്ട് ശിഖർ ധവാനും

മെഡികൽ ടീമുമായി കൂടിയാലോചിച്ച ശേഷം പന്തിനെ ഏകദിന സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയെന്നും ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ടീമിൽ ചേരുമെന്നും ബിസിസിഐ അറിയിച്ചു. പകരം കളിക്കാരനെ ടീമിലെടുത്തിട്ടില്ല. ജൂലൈയിൽ ഇൻഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടിയതിന് ശേഷം, ലോഡർഹിൽ വെസ്റ്റ് ഇൻഡീസിനെതിരെ 44 റൺസ് നേടിയ പന്തിന് പിന്നീട് ഒരു അർധ സെഞ്ച്വറി പോലും നേടാനായില്ല. 14, 17, 20*, 27, 3, 6, 6, 11 എന്നിങ്ങനെയായിരുന്നു അവസാന ടി20 മത്സരങ്ങളിൽ നേടിയ റൺസ്. ഏറ്റവും അവസാനത്തെ ഏകദിന, ടി20 പരമ്പരകളിൽ നാല് ഇനിംഗ്‌സുകളിൽ നിന്ന് 42 റൺസ് മാത്രമായിരുന്നു പന്തിന്റെ സമ്പാദ്യം.

അതിനിടെ ഇൻഡ്യൻ ടീമിന്റെ ക്യാപ്റ്റൻ ശിഖർ ധവാനും തുടർചയായ പരാജയം തുടരുകയാണ്. 17 പന്തിൽ ഏഴ് റൺസ് മാത്രമാണ് ശിഖർ ധവാൻ നേടിയത്. ആദ്യ പന്തിൽ തന്നെ മൈതാനത്ത് ബുദ്ധിമുട്ടിയ ധവാൻ സോഷ്യൽ മീഡിയയിൽ രൂക്ഷമായി ട്രോളിങ് ഇരയായി. ടെസ്റ്റിൽ നിന്നും ടി20യിൽ നിന്നും പുറത്തായ ശിഖർ ധവാന്റെ ഏകദിനത്തിലെയും ഭാവിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഏറ്റവും ഒടുവിൽ 30 ഓവറിൽ നാല് വികറ്റ് നഷ്ടത്തിൽ ഇൻഡ്യ 140 റൺസെടുത്തിട്ടുണ്ട്.

Keywords: Rishabh Pant released from India's ODI squad minutes before series, International,News,Top-Headlines,Latest-News,Bangladesh,Cricket,Players,Sports.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia