ADVERTISEMENT
അഗര്‍ത്തല: ത്രിപുരക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിന് ഇന്നിംഗ്സ് ജയം. കേരളം ഇന്നിംഗ്സിനും 78റണ്‍സിനും ത്രിപുരയെ തകര്‍ത്തു. സീസണില്‍ കേരളത്തിന്റെ ആദ്യ ജയമാണിത്.
ക്യാപ്റ്റന്‍ രോഹന് പ്രേമിന്റെ 170റണ്‍സിന്റെ മികവില്‍ ഒന്നാം ഇന്നിംഗ്സില്‍ കേരളം 400റണ്‍സെടുത്തു. അറ് വിക്കറ്റ് വീഴ്ത്തിയ മനു കൃഷ്ണന്റെ ബൗളിംഗ് മികവില്‍ ത്രിപുര ഒന്നാം ഇന്നിംഗ്സില്‍ 127റണ്‍സിന് പുറത്തായി. ഇതോടെ കേരളം ആതിഥേയരോട് ഫോളോ ഓണ്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. രണ്ടാം ഇന്നിംഗ്സില്‍ ത്രപുര 196റണ്‍സിന് ഓള് ഔട്ടായി .
കേരളത്തിന് വേണ്ടി സന്ദീപ് വാര്യര്‍ 5വിക്കറ്റ് വീഴ്ത്തി. പരുക്കില്‍ നിന്നും മോചിതനായി ടീമില്‍ മടങ്ങിയെത്തിയ ശ്രീശാന്ത് രണ്ട് വിക്കറ്റ് നേടി. ഇന്നിംഗ്സ് ജയം നേടിയതിനാല്‍ കേരളത്തിന് മത്സരത്തില്‍ നിന്ന് 7പോയിന്റ് ലഭിച്ചു. സീസണില്‍ 5 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കേരളത്തിന് ആകെ 11പോയിന്റാണുള്ളത്.

Keywords: Sports, Cricket, Renji Trophy, Kerala, Tripura, Captain, Rohan Prem,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.