ഹംഗേറിയന്‍ മാധ്യമ പ്രവര്‍ത്തക ചവിട്ടി വീഴ്ത്തിയ അഭയാര്‍ഥി ബാലന് റയല്‍ മാഡ്രിഡിന്റെ സമ്മാനം

 


(www.kvartha.com 19.09.2015) ഹംഗറിയില്‍ മാധ്യമ പ്രവര്‍ത്തക കുടിയേറ്റക്കാരെ ചവിട്ടി വീഴ്ത്തുന്ന വീഡിയോ ലോകമെങ്ങും ചര്‍ച്ചായിയിരുന്നു. അന്ന് ഇക്കൂട്ടത്തിലുണ്ടായിരുന്ന ചെറിയ ആണ്‍കുട്ടിക്ക് റയല്‍ മാഡ്രിഡ് ഫുട്‌ബോള്‍ ടീം ഒരപ്രതീക്ഷിത സമ്മാനം നല്‍കിയിരിക്കുന്നു. റയല്‍ മാഡ്രിഡിന്റെ പ്രസിദ്ധ സ്റ്റേഡിയമായ ബര്‍ണിബ്യൂ സ്റ്റേഡിയം സന്ദര്‍ശിക്കാനുളള അപ്രതീക്ഷിത ക്ഷണം.

ക്ലബ് പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരസാണ് അല്‍മൊഹ്‌സീന്‍ എന്ന കുട്ടിയെ പ്രശസ്തമായ ബെര്‍നൂബ്യൂ സ്റ്റേഡിയം സന്ദര്‍ശിക്കാന്‍ വിളിച്ചത്. അല്‍മൊഹ്‌സിന്റെ പിതാവും സഹോദരനും സ്റ്റേഡിയം സന്ദര്‍ശനത്തിന് ഒപ്പമുണ്ടായിരുന്നു.

 പിച്ചിലേക്ക് നടക്കാനും, താരങ്ങളുടെ ഡ്രസിംഗ് റൂം സന്ദര്‍ശിക്കാനും ക്ലബ് അധികൃതര്‍ അവസരമൊരുക്കി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോക്കറിന് അടുത്ത് എത്തിയപ്പോള്‍ അതിനോട് ചേര്‍ന്ന് നിന്ന് ഫോട്ടോ എടുക്കുന്ന അല്‍മൊഹാസിന്റെ ചിത്രവും വൈറലായിട്ടുണ്ട്.
 
ഹംഗേറിയന്‍ മാധ്യമ പ്രവര്‍ത്തക ചവിട്ടി വീഴ്ത്തിയ അഭയാര്‍ഥി ബാലന് റയല്‍ മാഡ്രിഡിന്റെ സമ്മാനം

SUMMARY: The Syrian refugee tripped up by a Hungarian news reporter has been for a tour at Real Madrid's famous Bernebeu stadium after being invited by club president Florentino Perez.

In addition to a tour of the club stadium and museum the trio were allowed to walk out onto the pitch and visit the dressing rooms, where youngster "Zied posed for a photograph alongside the locker belonging to his idol, Cristiano Ronaldo".
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia