സ്വന്തം ഷൂലേസ് പോലും കെട്ടാന്‍ അറിയാത്തവരാണ് ധോണിയെ വിമര്‍ശിക്കുന്നത്; മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ രാജിക്ക് വേണ്ടി മുറവിളി കൂട്ടുന്നവരുടെ നാവടപ്പിച്ച് രവി ശാസ്ത്രി

 


മുംബൈ: (www.kvartha.com 26.10.2019) സ്വന്തം ഷൂലേസ് പോലും കെട്ടാന്‍ അറിയാത്തവരാണ് ധോണിയെ വിമര്‍ശിക്കുന്നതെന്ന് ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍ രവി ശാസ്ത്രി. ധോണിയുടെ രാജിക്ക് വേണ്ടി മുറവിളി കൂട്ടുന്നവരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമര്‍ശിച്ചത്. എത്രയും പെട്ടെന്ന് തന്നെ ധോണി വിരമിക്കുമെന്നും എന്നാല്‍ ആ തീരുമാനം ബാഹ്യസമ്മര്‍ദങ്ങളില്ലാതെ ധോണി മാത്രം എടുക്കേണ്ടതാണെന്നും രവി ശാസ്ത്രി പറയുന്നു.

സ്വന്തം ഷൂലേസ് പോലും കെട്ടാന്‍ അറിയാത്തവരാണ് ധോണിയെ വിമര്‍ശിക്കുന്നവരില്‍ പകുതി പേരും എന്നായിരുന്നു രവി ശാസ്ത്രിയുടെ കമന്റ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യന്‍ പരിശീലകന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.

  സ്വന്തം ഷൂലേസ് പോലും കെട്ടാന്‍ അറിയാത്തവരാണ് ധോണിയെ വിമര്‍ശിക്കുന്നത്; മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ രാജിക്ക് വേണ്ടി മുറവിളി കൂട്ടുന്നവരുടെ നാവടപ്പിച്ച് രവി ശാസ്ത്രി


'ധോണി രാജ്യത്തിന് വേണ്ടി നേടിയ നേട്ടങ്ങള്‍ കാണാതെ പോകരുത്. അദ്ദേഹത്തെ എത്രയും പെട്ടെന്ന് ക്രിക്കറ്റില്‍ നിന്ന് പറഞ്ഞുവിടണമെന്ന് ആളുകള്‍ക്ക് എന്താണ് ഇത്ര ആഗ്രഹം? എന്തിനാണ് ഇത്രയും ധൃതി കൂട്ടുന്നത്? അദ്ദേഹം ഈ അടുത്തുതന്നെ ക്രിക്കറ്റില്‍ നിന്ന് വിരമിക്കും എന്ന കാര്യം അദ്ദേഹത്തെ അറിയുന്ന എല്ലാവര്‍ക്കും അറിയാം. അതിന് അനുവദിക്കുക. സമയം കൊടുക്കുക.

ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് ധോണിയെ അവഹേളിക്കുന്നതിന് തുല്യമാണ്. 15 വര്‍ഷത്തോളം ഇന്ത്യക്ക് വേണ്ടി കളിച്ച ധോണിക്ക് അറിയില്ലേ എപ്പോഴാണ് വിരമിക്കേണ്ടത് എന്ന കാര്യം. ടെസ്റ്റില്‍ നിന്ന് വിരമിച്ചപ്പോള്‍ അദ്ദേഹം എന്താണ് പറഞ്ഞത് എന്ന് ഓര്‍മയുണ്ടോ? വിക്കറ്റ് കീപ്പിങ് ഗ്ലൗസ് വൃദ്ധിമാന്‍ സാഹയ്ക്ക് കൈമാറുന്നു എന്നും സാഹ അതിന് യോഗ്യനാണ് എന്നുമായിരുന്നു. അന്ന് ധോണി പറഞ്ഞത് കൃത്യമായിരുന്നു.' ശാസ്ത്രി പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Ravi Shastri slams MS Dhoni's critics again, says 'half the guys commenting can’t even tie their shoelaces', Mumbai, Cricket, Sports, Retirement, Mahendra Singh Dhoni, Criticism, Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia