ADVERTISEMENT
ജയ്പൂര്‍: എസ് ശ്രീശാന്ത് അടക്കം ഐപിഎല്ലിലെ ഒത്തുകളിയുമായി ബന്ധപ്പെട്ട മൂന്നു താരങ്ങളുടെ കരാര്‍ രാജസ്ഥാന് റോയല്‍സ് റദ്ദാക്കി. ശ്രീശാന്തിനൊപ്പം ഒത്തുകളിയില്‍ കുടുങ്ങി ഡല്‍ഹി പോലീസിന്റെ കസ്റ്റഡിയിലുള്ള അജിത് ചാന്ദില, അങ്കിത് ചവാന് എന്നിവരുടെ കരാറുകളാണ് രാജസ്ഥാന് റോയല്‍സ് റദ്ദാക്കിയത്. അധികൃതര്‍ നല്കിയ വിവരങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണ വിധേയമായിട്ടാണ് ഇവരുടെ കരാറുകള്‍ റദ്ദാക്കുന്നതെന്ന് രാജസ്ഥാന് റോയല്‍സ് ചെയര്മാന് രഞ്ജിത് ബര്‍ത്താക്കൂര്‍ വ്യക്തമാക്കി.
ഒത്തുകളിച്ച താരങ്ങള്‍ക്കെതിരെ ടീം മാനേജ്മെന്റ് ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ ടീമിനുള്ളില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും രഞ്ജിത് ബര്‍ത്താക്കൂര്‍ കൂട്ടിച്ചേര്‍ത്തു.
കളിക്കാരുടെ പൂര്ണപിന്തുണയോടെയായിരിക്കും നടപടികള്‍ നടപ്പിലാക്കുക. ഇത്തരം ഇടപാടുകള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും നല്ലത് സംരക്ഷിച്ച് ചീത്തയെ ശിക്ഷിക്കുമെന്നും വാര്‍ത്താക്കുറിപ്പിലൂടെ രഞ്ജിത് ബര്‍ത്താക്കൂര്‍ അറിയിച്ചു.
Key Words: Spot-fixing scandal , Indian Premier League, Kings XI Punjab , Preity Zinta , Ness Wadia , IPL governing council, Rajdeep Sardesai, Preity, IPL, Polygraph test

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.