ആവേശം വിതറി കിംഗ്സ് ഇലവന്‌ ജയം

 


ADVERTISEMENT

ആവേശം വിതറി കിംഗ്സ് ഇലവന്‌ ജയം
കൊല്‍ക്കത്ത: ആവേശം വിതറിയ മല്‍സരത്തില്‍ കിംഗ്സ് ഇലവന്‌ രണ്ടു റണ്ണിന്റെ ജയം. ആതിഥേയരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനിനെയാണ്‌ കിംഗ്സ് ഇലവന്‍ പരാജയപ്പെടുത്തിയത്. 135 റണ്‍സ് വേണ്ടിയിരുന്ന നൈറ്റ് റൈഡേഴ്സിന്‌ 7 വിക്കറ്റിന് 132 റണ്‍സാണ് നേടാനായത്. 35 റണ്‍സ് നേടിയ ദാസാണ് ടോപ് സ്കോറര്‍. യൂസഫ് പഠാന് സ്കോര്‍ ചെയ്യാനായില്ല.ഗംഭീര്‍ 22 റണ്‍സും ബിസ്ല് 27 റണ്‍സും നേടി. ചൌള മൂന്നു വിക്കറ്റ് വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിങ്സ് ഇലവന്‍ 9 വിക്കറ്റിന് 134റണ്‍സ് നേടി. മന്‍ദീപ് സിങ് 38 റണ്‍സും ഡേവിഡ് ഹസി 32 റണ്‍സുമെടുത്തു. ഗില്‍ക്രിസ്റ്റ് അഞ്ചുറണ്‍സെടുത്തും ഷോണ്‍മാര്‍ഷ് ഒരു റണ്ണെടുത്തും പുറത്തായി. സുനില്‍ നരായന്‍ അഞ്ചു വിക്കറ്റ് വീഴ്ത്തി. രണ്ടാമത്തെ മല്‍സരത്തില്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് 40 റണ്‍സെടുത്തിട്ടുണ്ട്.

English Summery
Kolkata: Adam Gilchrist saw it and applied his cricketing brain to the fullest to snatch a narrow 2-run victory over Kolkata Knight Riders on Sunday.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia