പൂനെ വാരിയേഴ്‌സ് ഐ പി എല്ലില്‍ നിന്ന് പിന്‍മാറി

 


ADVERTISEMENT

ന്യൂഡല്‍ഹി: ഒത്തുകളി വിവാദത്തില്‍ മുങ്ങിയ ഐ പി എല്ലിന് മറ്റൊരു ആഘാതം കൂടി. സഹാറ പൂനെ വാരിയേഴ്‌സ് ഐ പി എല്ലില്‍ നിന്ന് ടീമിനെ പിന്‍വലിച്ചു. ബി സി സി ഐയ്ക്ക് നല്‍കാനുളള ബാങ്ക് ഗാരന്റി അടയ്ക്കാന്‍ ഇല്ലാത്തതിനാലാണ് ടീമിനെ പിന്‍വലിക്കുന്നതെന്ന് സഹാറ വ്യക്തമാക്കി.

2010ല്‍ 1700 കോടി രൂപയ്ക്കാണ് സഹാറ പൂനെ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. ബി സി സി ഐ നേരത്തേ പറഞ്ഞ് വാക്ക് പാലിച്ചില്ലെന്നും ബാങ്ക് ഗരന്റിയായി ആവശ്യപ്പെട്ട തുക അടയ്ക്കാനാവില്ലെന്നും പൂനെ വാരിയേഴ്‌സ് വ്യക്തമാക്കി.

പൂനെ വാരിയേഴ്‌സ് ഐ പി എല്ലില്‍ നിന്ന് പിന്‍മാറി964 മത്സരങ്ങളുടെ കണക്ക് പറഞ്ഞാണ് ബി സി സി ഐ ബാങ്ക് ഗാരന്റി തുക ഉറപ്പിച്ചത്. എന്നാല്‍ പൂനെയ്ക്ക് 64 മത്സരം മാത്രമാണ് ലഭിച്ചത്. ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ ബി സി സി ഐ പ്രതികരിച്ചില്ല. ഈ സാഹചര്യത്തില്‍ ടീമിനെ പിന്‍വലിക്കാതെ മറ്റ് മാര്‍ഗമില്ല- ടീം മാനേജ്‌മെന്റ് വ്യക്തമാക്കി.

Keywords : Pune Warriors India, Indian Premier League, BCCI, IPL, Ajay Shirke, Cricket News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia