'ഒടുവില്‍ പ്രീതി സിന്റ ബിസിസിഐ അധികൃതരോട് പറഞ്ഞു, എന്റെ കളിക്കാരില്‍ ചിലര്‍ കുറ്റക്കാര്‍'

 


(www.kvartha.com 19.08.2015) തന്റെ ഐപിഎല്‍ ടീമായ കിങ്‌സ് ഇലവന്‍ പഞ്ചാബിലെ ചില കളിക്കാര്‍ കുറ്റക്കാരാണെന്നു നടി പ്രീതി സിന്റ ബിസിസിഐ അധികൃതരോട് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ടീമിന്റെ സഹ ഉടമകളില്‍ ഒരാളാണ് പ്രീതി. ഒത്തുകളി പോലെയുളള തെറ്റായ പ്രവണതകളില്‍ ചിലര്‍ക്ക് പങ്കുണ്ട്. ഒരു മീറ്റിങ്ങിനിടെയാണ് പ്രീതി ഇക്കാര്യം ഉദ്യോഗസ്ഥരോട് പറഞ്ഞത്.

ഓഗസ്റ്റ് എട്ടിനായിരുന്നു ഐപിഎല്‍ ഉടമകളെയും അധികൃതരുടെയും ഒരു യോഗം നടന്നത്. വളരെ അടുത്ത കേന്ദ്രങ്ങളില്‍ ഇത്തരം കളളക്കളികള്‍ കണ്ടിട്ടുണ്ടെന്നും അതിനെക്കുറിച്ച് പിന്നീട് സംസാരിക്കാമെന്നും പ്രീതി പറഞ്ഞു. എന്നാല്‍ തെളിവുകളൊന്നും നല്‍കാന്‍ താരം തയാറായില്ല. തന്റെ ടീം കളിച്ച ചില കളികള്‍ മുന്‍ധാരണ പ്രകാരമായിരുന്നുവെന്നു തോന്നിയിരുന്നതായും താരം പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

ഇതേസമയം, താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് ഇക്കാര്യം തെറ്റായി വ്യാഖ്യാനിച്ചതാണെന്നും പറഞ്ഞു പ്രീതി രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് പ്രീതി ഇക്കാര്യം പറഞ്ഞത്. സത്യം എന്താണെന്ന് അന്വേഷിക്കാതെയാണ് ഈ പ്രചരണമെന്നാണ് പ്രീതി ട്വിറ്ററില്‍ കുറിച്ചത്.

'ഒടുവില്‍ പ്രീതി സിന്റ ബിസിസിഐ അധികൃതരോട് പറഞ്ഞു, എന്റെ കളിക്കാരില്‍ ചിലര്‍ കുറ്റക്കാര്‍'


SUMMARY: Some players from Kings XI Punjab may have indulged in suspicious activities linked to throwing matches, and the Indian board's anti-corruption team has not been able to effectively tackle the menace, the IPL team's co-owner Preity Zinta told BCCI officials during a meeting this month.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia