ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ക്രികെറ്റ് കളിച്ച യുവാക്കള്‍ക്ക് 'പണി'കൊടുത്ത് പൊലീസ്
May 10, 2021, 16:01 IST
ഹരിപ്പാട്: (www.kvartha.com 10.05.2021) ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ക്രികെറ്റ് കളിച്ച യുവാക്കള്‍ക്ക് ശിക്ഷ കൊടുത്ത് പൊലീസ് . ഒരു ദിവസം പൊലീസിനൊപ്പം ചേര്‍ന്ന് ജനങ്ങള്‍ക്ക് കോവിഡ് ബോധവല്‍ക്കരണം നടത്തണമെന്ന ശിക്ഷയാണ് യുവാക്കള്‍ക്ക് നല്‍കിയത്. മഹാദേവികാട് പുളിക്കീഴ് ജംക്ഷനു തെക്ക് വശം ക്രികെറ്റ് കളിച്ചുകൊണ്ടിരുന്ന ഏഴു പേരെയാണ് കഴിഞ്ഞ ദിവസം തൃക്കുന്നപ്പുഴ പൊലീസ് പിടികൂടിയത്.
ശിക്ഷയായി കിട്ടിയ ദൗത്യം യുവാക്കള്‍ വിജയകരമായി തന്നെ പൂര്‍ത്തിയാക്കി. ഇനി ഇത്തരം ഒത്തുചേരലുകള്‍ നടത്തുകയില്ലെന്ന് പൊലീസിനോട് സമ്മതിച്ചാണ് യുവാക്കള്‍ മടങ്ങിയത്.
Keywords: Police punish youths who play cricket in violation of lockdown rules, Alappuzha, News, Local News, Cricket, Sports, Police, Kerala, Punishment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.