ന്യൂഡല്‍ഹി: സൈന നെവാളുമായി തനിക്ക് സൗഹൃദം മാത്രമേയുളളൂ എന്ന് ബാഡ്മിന്റണ്‍താരം പി കശ്യപ്. താനും സൈനയും പ്രണയത്തിലാണെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു കശ്യപ്.
എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് സൈന. ഓരോ ടൂര്‍ണമെന്റുകള്‍ക്കിടയിലും ഞങ്ങള്‍ പരസ്പരം സഹായിക്കാറുണ്ട്. നിങ്ങള്‍ കേട്ടതെല്ലാം അഭ്യൂഹങ്ങള്‍ മാത്രം. എനിക്കു വര്‍ഷങ്ങളായി സൈനയെ അറിയാം. അതില്‍ക്കൂടതല്‍ മറ്റൊരു ബന്ധവുമില്ല-കശ്യപ് പറഞ്ഞു.
കളിയിലും കരിയറിലും ശ്രദ്ധിക്കണം. സൈനയുടെയും എന്റെയും കുടുംബങ്ങള്‍ തമ്മില്‍ ഏറെ അടുപ്പമുണ്ട്. സൈന എനിക്കു പ്രചോദനം നല്‍കുന്നു. രാജ്യത്തിനുവേണ്ടി ഇനിയും വലിയ നേട്ടങ്ങള്‍ കൊയ്യാമെന്നാണു പ്രതീക്ഷ. അര്‍ജുന അവാര്‍ഡ് ലഭിക്കുമെന്നു ഉറപ്പില്ലായിരുന്നു. തത്കാലം കല്യാണത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും കശ്യപ് പറഞ്ഞു.
SUMMARY: The 25 years old shuttler Parupalli Kashyap recently received the Arjuna awards and expressed, "Frankly, I was not sure that I would get the award. It just came on its own and I'm very happy receiving the prestigious award. The only disappointment is that only medal winners of the London Olympics are being felicitated."
KEY WORDS: Saina Nehwal, Parupalli Kashyap, Arjuna awards, London Olympics, Olympics, Saina, Saina and Kashyap,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.