യു.എസ് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടം പേസ്- ഹിംഗിസ് സഖ്യത്തിന്

 


ന്യൂയോര്‍ക്ക്: (www.kvartha.com 12.09.2015) യു.എസ് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടം ലിയാന്‍ഡര്‍ പേസ്- മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്. യു.എസിന്റെ സാം ക്വറേ- ബഥാനി മാറ്റെക് സാന്‍ഡ്‌സ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇരുവരും കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍ 6-4, 3-6, 10-7.

ഈ വര്‍ഷത്തെ മൂന്ന് ഗ്രാന്‍ഡ് സ്ലാം മത്സരങ്ങളിലും ഇന്തോ-സ്വിസ് സഖ്യം മിക്‌സഡ് ഡബിള്‍സില്‍ കിരീടം നേടിയിരുന്നു. യു.എസ് ഓപ്പണിന് മുമ്പ് ആസ്‌ട്രേലിയന്‍, വിംബിള്‍ഡണ്‍ ഓപ്പണുകളിലാണ് ഇരുവരും കപ്പ് നേടിയത്. ഇതോടെ 1969ന് ശേഷം ഒരു വര്‍ഷത്തില്‍ മൂന്ന് ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കുന്ന ആദ്യ ടീമായി പേസ്- ഹിംഗിസ് സഖ്യം.

42കാരനായ ലിയാന്‍ഡര്‍ പേസിന്റെ ഒമ്പതാമത്തെ ഗ്രാന്‍ഡ്സ്ലാം കിരീടമാണ് ഇത്. ഈ നേട്ടത്തോടെ ടെന്നീസിന്റെ ഓപ്പണ്‍ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ തവണ മിക്‌സഡ് ഡബിള്‍സ് നേടുന്ന പുരുഷ ടെന്നിസ് താരമാവുകയാണ് ലിയാന്‍ഡര്‍ പേസ്.

അതേസമയം 34കാരിയായ മാര്‍ട്ടിന ഹിംഗിസിന്റെ 19ാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. അഞ്ച് വനിതാ സിംഗിള്‍സ് കിരീടം, പത്ത് വനിതാ ഡബിള്‍സ് കിരീടം, നാല് മിക്‌സഡ് ഡബിള്‍സ് കിരീടം എന്നിവയാണ് ഹിംഗിസിന്റെ പേരിലുള്ളത്. യു.എസ് ഓപ്പണിലെ വനിതാ ഡബിള്‍സ് ഫൈനലില്‍ ഹിംഗിസ് ഞായറാഴ്ച സാനിയ മിര്‍സയുമൊത്ത് കളത്തിലിറങ്ങും. ഇതുകൂടി ജയിച്ചാല്‍ തന്റെ ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടം 20ല്‍ എത്തിക്കാന്‍ ഹിംഗിസിനാകും.

യു.എസ് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടം പേസ്- ഹിംഗിസ് സഖ്യത്തിന്

Also Read:
സാമുദായിക സൗഹാര്‍ദ്ദവും ഐക്യവും പണയം വെച്ച് അവസരവാദ സമീപനത്തിന് മുസ്ലിം ലീഗ് ഒരുക്കമല്ല: എ. അബ്ദുര്‍ റഹ് മാന്‍

Keywords:   Paes-Hingis win US Open mixed doubles title, New York, Tennis, Sports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia