ന്യൂഡെല്‍ഹി: (www.kvartha.com 10.03.2021) ഇന്ത്യയിലെ മികച്ച കായികതാരത്തിന് ബ്രിടീഷ് ബ്രോഡ് കാസ്റ്റിങ് കോര്‍പറേഷന്റെ (ബി.ബി.സി.) ഈ വര്‍ഷത്തെ ആജീവനാന്ത പുരസ്കാരം മലയാളി ലോങ് ജമ്പ് താരം അഞ്ജു ബി ജോര്‍ജിന്.
മലയാളി ഒളിമ്പ്യന്‍ പി ടി ഉഷയ്ക്കായിരുന്നു കഴിഞ്ഞവര്‍ഷം ബി ബി സി ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ലഭിച്ചത്. കോട്ടയം ചങ്ങനാശ്ശേരി ചീരഞ്ചിറ സ്വദേശിയായ അഞ്ജു ഭര്‍ത്താവും പരിശീലകനുമായ റോബര്‍ട് ബോബി ജോര്‍ജിനൊപ്പം ഇപ്പോള്‍ ബംഗളൂരുവില്‍ പരിശീലനരംഗത്തുണ്ട്. ദേശീയ അത്ലറ്റിക് ഫെഡറേഷന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് കൂടിയാണ് അഞ്ജു.
Keywords: Olympian Anju Bobby George conferred with BBC s Lifetime Achievement award, New Delhi, News, Sports, Award, National, Athletes, Indian athletes.
2003-ല്‍ പാരീസില്‍ നടന്ന ലോക അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 6.70 മീറ്റര്‍ ദൂരം മറികടന്ന് വെങ്കലം നേടിയ അഞ്ജു, ലോക അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഒരേയൊരു ഇന്ത്യക്കാരിയാണ്. ഒളിമ്പിക്സിലും ശ്രദ്ധേയ പ്രകടനം നടത്തിയിരുന്നു.
അതിനിടെ ലോക റാപ്പിഡ് ചെസ് കിരീടം നേടിയ കൊനേരു ഹംപി ഈ വര്‍ഷത്തെ മികച്ചതാരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഷൂട്ടിങ്ങിലെ മനു ഭേക്കര്‍ മികച്ച ഭാവിതാരവുമായി. 
മലയാളി ഒളിമ്പ്യന്‍ പി ടി ഉഷയ്ക്കായിരുന്നു കഴിഞ്ഞവര്‍ഷം ബി ബി സി ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ലഭിച്ചത്. കോട്ടയം ചങ്ങനാശ്ശേരി ചീരഞ്ചിറ സ്വദേശിയായ അഞ്ജു ഭര്‍ത്താവും പരിശീലകനുമായ റോബര്‍ട് ബോബി ജോര്‍ജിനൊപ്പം ഇപ്പോള്‍ ബംഗളൂരുവില്‍ പരിശീലനരംഗത്തുണ്ട്. ദേശീയ അത്ലറ്റിക് ഫെഡറേഷന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് കൂടിയാണ് അഞ്ജു.
Keywords: Olympian Anju Bobby George conferred with BBC s Lifetime Achievement award, New Delhi, News, Sports, Award, National, Athletes, Indian athletes.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.