ബ്രസീലിന് എട്ട് ഗോള്‍ ജയം

 


ബ്രസീലിന് എട്ട് ഗോള്‍ ജയം
ടിസെഫെ : ചൈനയ്‌ക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീന് തകര്‍പ്പന്‍ ജയം. നെയ്മറിന്റെ ഹാട്രിക് മികവില്‍ ബ്രസീല്‍ എതിരില്ലാത്ത എട്ടുഗോളുകള്‍ക്ക് ചൈനയെ തറപറ്റിച്ചു. ഇടവേളയില്‍ ബ്രസീല്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്നു. റാമിറസ്,  ലൂക്കാസ്, ഹള്‍ക്ക്, ഓസ്‌കാര്‍ എന്നിവരായിരുന്നു ബ്രസീലിന്റെ മറ്റ് സ്‌കോറര്‍മാര്‍. ജിയാന്‍യെ ലിയുവിന്റെ സെല്‍ഫ്‌ഗോള്‍ കൂടിയായപ്പോള്‍ ചൈനയുടെ തകര്‍ച്ച പൂര്‍ത്തിയായി.

റാമിറസിലൂടെയായിരുന്നു ബ്രസീല്‍ സ്‌കോറിംഗ് തുടങ്ങിയത്, 23ാംമിനിട്ടില്‍.26ാം മിനിട്ടില്‍ നെയ്മര്‍ തന്റെ ആദ്യ ഗോള്‍ നേടി.  രണ്ടാം പകുതിയുടെ നാലാം മിനിട്ടില്‍ ലൂക്കാസ് വീണ്ടും ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടു. 52ാം മിനിട്ടില്‍ ഹള്‍ക്കിന്റെ ഗോള്‍. 54, 60 മിനിട്ടുകളിലായി നെയ്മര്‍ ഹാട്രിക് പൂര്‍ത്തിയാക്കി. 70ാം മിനിട്ടില്‍ ലിയു സെല്‍ഫ് ഗോളടിച്ചു. 76ാം മിനിട്ടില്‍ ഓസ്‌കാര്‍ പെനാല്‍റ്റിയിലൂടെ പട്ടിക പൂര്‍ത്തിയാക്കി.

SUMMARY:
Neymar scored three goals as Brazil thrashed China 8-0 on Monday, rebounding from a lackluster win over South Africa and easing the pressure on coach Mano Menezes.

key words: Neymar,Brazil , South Africa, Mano Menezes, Arruda Stadium, Ramires , Lucas , Hulk , goal , Liu Jianye,  Oscar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia