Cycle polo player | ദേശീയ സൈകിള്‍ പോളോ താരം നിദയുടെ മരണം പിതാവ് അറിയുന്നത് വിമാനത്താവളത്തില്‍ വച്ച് ടി വി വാര്‍ത്തയിലൂടെ; മരണ കാരണം ചികിത്സാ പിഴവെന്ന് കോചും ബന്ധുക്കളും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അമ്പലപ്പുഴ: (www.kvartha.com) ദേശീയ സൈകിള്‍ പോളോ ചാംപ്യന്‍ഷിപില്‍ പങ്കെടുക്കാന്‍ നാഗ്പുരിലെത്തിയ കേരള ടീം അംഗമായ 10 വയസ്സുകാരി ഫാത്വിമ നിദ ശിഹാബുദ്ദീന്റെ മരണം ചികിത്സാ പിഴവെന്ന് ആരോപിച്ച് ബന്ധുക്കളും കോചും. ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ചികിത്സയ്ക്കിടെ വ്യാഴാഴ്ച രാവിലെയാണ് കുട്ടിയുടെ മരണം. അമ്പലപ്പുഴ കാക്കാഴം സ്വദേശിനിയായ കുട്ടി ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഏഴരപ്പീടിക പുറക്കാടന്‍ സുഹ്‌റ മന്‍സിലില്‍ ശിഹാബുദ്ദീന്റെയും അന്‍സിലയുടെയും മകളാണ്.
Aster mims 04/11/2022

Cycle polo player | ദേശീയ സൈകിള്‍ പോളോ താരം നിദയുടെ മരണം പിതാവ് അറിയുന്നത് വിമാനത്താവളത്തില്‍ വച്ച് ടി വി വാര്‍ത്തയിലൂടെ; മരണ കാരണം ചികിത്സാ പിഴവെന്ന് കോചും ബന്ധുക്കളും

കടുത്ത ഛര്‍ദിയെ തുടര്‍ന്ന് ഡോക്ടറെ കാണാന്‍ താമസസ്ഥലത്തുനിന്ന് 100 മീറ്റര്‍ മാത്രം ദൂരെയുള്ള ശ്രീകൃഷ്ണ ആശുപത്രിയില്‍ കോച് ജിതിനും ടീമിലെ മുതിര്‍ന്ന വനിതാ അംഗത്തിനും ഒപ്പം നടന്നെത്തിയ കുട്ടിയാണ് കുത്തിവയ്പിനു പിന്നാലെ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. മൃതദേഹം നാഗ്പുര്‍ മെഡികല്‍ കോളജിലേക്കു മാറ്റി. വെള്ളിയാഴ്ച പോസ്റ്റ്‌മോര്‍ടം നടത്തും.

ബുധനാഴ്ച രാത്രി പലതവണ ഛര്‍ദിച്ച കുട്ടിക്ക് ടീമിലുണ്ടായിരുന്ന നഴ്‌സുമാര്‍ മരുന്ന് നല്‍കിയിരുന്നു. വ്യാഴാഴ്ച രാവിലെ ഗ്രൗന്‍ഡില്‍ പോകുന്നതിനു മുന്‍പാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. കുത്തിവയ്‌പെടുത്തപ്പോള്‍ അലര്‍ജിയുണ്ടായതാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മകള്‍ ആശുപത്രിയിലാണെന്നറിഞ്ഞു നാഗ്പുരിലേക്കു പുറപ്പെട്ട പിതാവ് ശിഹാബുദ്ദീന്‍ വിമാനത്താവളത്തില്‍ വച്ച് ടിവി വാര്‍ത്തയിലാണ് മകളുടെ മരണവിവരം അറിയുന്നത്. നീര്‍ക്കുന്നം എസ്ഡിവി ഗവ. യുപി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് നിദ. ഇതേ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് നബീന്‍ സഹോദരനാണ്.

തിരുവനന്തപുരവും കൊച്ചിയും കേന്ദ്രീകരിച്ചുള്ള കേരളത്തിലെ രണ്ട് സൈകിള്‍ പോളോ അസോസിയേഷനുകളില്‍ തിരുവനന്തപുരത്തെ പ്രതിനിധീകരിച്ചാണ് നിദ നാഗ്പുരിലെത്തിയത്. കോടതിവിധി നേടി നാഗ്പൂരില്‍ എത്തിയ ഈ അസോസിയേഷന് ദേശീയ ഫെഡറേഷന്റെ അംഗീകാരമില്ലാത്തതിനാല്‍ താമസവും ഭക്ഷണവും ഒരുക്കിയിരുന്നില്ല.

തുടര്‍ന്ന് ഭാരതീയ മസ്ദൂര്‍ സംഘിന്റെ (ബിഎംഎസ്) ഓഫിസിലാണ് ഇവര്‍ തങ്ങിയത്. സംഘത്തിലെ 29 പേരും പുറത്തുനിന്നു വരുത്തിയ ഒരേ ഭക്ഷണമാണ് കഴിച്ചതെന്നും നിദ ഒഴികെ ആര്‍ക്കും ബുദ്ധിമുട്ട് ഉണ്ടായിട്ടില്ലെന്നും കോച് പറഞ്ഞു. ചികിത്സാപ്പിഴവു സംശയിക്കാനുള്ള കാരണവും ഇതുതന്നെ.

Keywords: National cycle polo player Nida's father learns of her death through TV news at airport, Ambalapuzha, News, Dead, Dead Body, Airport, Sports, Kerala.




ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia