ദ്യോക്കോവിച്ചിനെ പരാജയപ്പെടുത്തി റാഫേല്‍ നാദാല്‍ കിരീടം ചൂടി

 


ദ്യോക്കോവിച്ചിനെ പരാജയപ്പെടുത്തി റാഫേല്‍ നാദാല്‍ കിരീടം ചൂടി
റോം: ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ചിനെ പരാജയപ്പെടുത്തി റാഫേല്‍ നാദാല്‍ റോം മാസ്റ്റേഴ്സ് കിരീടം ചൂടി. ആദ്യ സെറ്റില്‍ നിലവിലെ ചാമ്പ്യനായിരുന്ന ദ്യോക്കോവിച്ചുയര്‍ത്തിയ വെല്ലുവിളി ടൈബ്രേക്കറില്‍ അതിജീവിച്ച നദാല്‍, രണ്ടാം സെറ്റില്‍ ആധിപത്യമുറപ്പിച്ചാണ് റോം മാസ്റ്റേഴ്‌സ് കിരീടം വീണ്ടെടുത്തത്. 7-5, 6-3 എന്ന സ്‌കോറിന് വിജയിച്ച നദാല്‍ കൂടുതല്‍ മാസ്റ്റേഴ്‌സ് കിരീടമെന്ന നേട്ടം വീണ്ടും തന്റെ പേരില്‍ മാത്രമാക്കി. മാഡ്രിഡ് കിരീടം നേടി ഒപ്പമെത്തിയ ഫെദററെ പിന്തള്ളിയ 25 കാരനായ നദാലിന്റെ ഇരുപത്തിയൊന്നാം മാസ്റ്റേഴ്‌സ് കിരീടമാണിത്.

English Summery
Rome: Rafael Nadal defeated world No 1 Novak Djokovic 7-5, 6-3 to win his sixth Rome Masters title in a rain-postponed final.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia