'സ്വന്തമായി വീടില്ല, ഐപിഎലിൽ നിന്ന് ലഭിക്കുന്ന പണം കൊണ്ട് മാതാപിതാക്കൾക്ക് അത് നേടണം; അതാണ് എന്റെ ഒരേ ഒരു സ്വപ്‍നം'; മുംബൈ ഇൻഡ്യൻസ് താരം തിലക് വർമ പറയുന്നു

 


മുംബൈ: (www.kvartha.com 04.04.2022) പ്രതിഭകളെ തിരിച്ചറിയാനുള്ള വേദിയാണ് ഇൻഡ്യൻ പ്രീമിയർ ലീഗ് (IPL). തിലക് വർമയും അത്തരത്തിലുള്ള ഒരു യുവതാരമാണ്. ഐപിഎൽ 2022 ൽ ഇതുവരെ രണ്ട് മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും അദ്ദേഹം സ്വയം പേരെടുത്തു കഴിഞ്ഞു. ഫെബ്രുവരിയിൽ നടന്ന ലേലത്തിൽ 1.7 കോടി രൂപയ്ക്കാണ് ഈ ഇടങ്കയ്യൻ ബാറ്റ്സ്മാനെ മുംബൈ ഇൻഡ്യൻസ് സ്വന്തമാക്കിയത്. ടീം മാനജ്‌മെന്റിന്റെ തന്നിലുള്ള വിശ്വാസം ഇപ്പോൾ നിറവേറ്റുകയാണ് വർമ. ആദ്യ രണ്ട് മത്സരങ്ങളിൽ 22ഉം 61ഉം റൺസാണ് താരം നേടിയത്. 172.91 ആണ് സ്‌ട്രൈക് റേറ്റ്.

  
'സ്വന്തമായി വീടില്ല, ഐപിഎലിൽ നിന്ന് ലഭിക്കുന്ന പണം കൊണ്ട് മാതാപിതാക്കൾക്ക് അത് നേടണം; അതാണ് എന്റെ ഒരേ ഒരു സ്വപ്‍നം'; മുംബൈ ഇൻഡ്യൻസ് താരം തിലക് വർമ പറയുന്നു



ഇവിടെയെത്താനുള്ള തിലകിന്റെ യാത്ര എളുപ്പമായിരുന്നില്ല. ഹൈദരാബാദിൽ നിന്നുള്ള ഈ 19കാരന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര നല്ലതായിരുന്നില്ല. ജൂനിയർ ക്രികറ്റിൽ മികച്ച കളി പുറത്തെടുത്താണ് വിദഗ്ധരുടെ ശ്രദ്ധ ആകർഷിച്ചത്. 2020ലെ 19 വയസിന് താഴെയുള്ളവരുടെ ലോകകപിൽ വർമയ്ക്ക് അവസരം ലഭിച്ചെങ്കിലും അത് മുതലാക്കാനായില്ല. പിന്നീട് ആഭ്യന്തര ക്രികറ്റിലെ മികച്ച പ്രകടനം അദ്ദേഹത്തിന് ഐപിഎലി ൽ ഇടം നേടിക്കൊടുത്തു.

തിലക് അടുത്തിടെ തന്റെ ഐപിഎൽ ശമ്പളത്തെപറ്റിയും സ്വപ്നങ്ങളെ കുറിച്ചും സംസാരിച്ചു. തന്റെ ഐപിഎൽ പണം കൊണ്ട് മാതാപിതാക്കൾക്കായി ഒരു വീട് വാങ്ങുകയാണ് ലക്ഷ്യമെന്ന് ഈ യുവതാരം അഭിമുഖത്തിൽ പറഞ്ഞു. 'ഞാൻ വളർന്നപ്പോൾ ഞങ്ങളുടെ കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. എന്റെ ക്രികറ്റിന്റെ ചിലവുകളും ജ്യേഷ്ഠന്റെ പഠനച്ചെലവും അച്ഛന്റെ പരിമിതമായ ശമ്പളം കൊണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, കുറച്ച് സ്പോൺസർഷിപും മാച് ഫീസും ഉപയോഗിച്ച്, എനിക്ക് എങ്ങനെയെങ്കിലും എന്റെ ക്രികറ്റ് ചെലവുകൾ കൈകാര്യം ചെയ്യാൻ കഴിഞ്ഞു.

ഞങ്ങൾക്ക് സ്വന്തമായി വീടില്ല. അതുകൊണ്ട് ഐപിഎലിൽ നിന്ന് എന്ത് സമ്പാദിച്ചാലും എന്റെ ഒരേ ഒരു സ്വപ്നം എന്റെ മാതാപിതാക്കൾക്ക് ഒരു വീട് എന്നതാണ്. ഈ ഐപിഎൽ പണം എനിക്ക് എന്റെ കരിയർ മുഴുവൻ സ്വതന്ത്രമായി കളിക്കാനുള്ള ആഡംബരം നൽകുന്നു. ഐപിഎലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ തന്റെ കുടുംബവും പരിശീലകനും വളരെ വികാരാധീനയിരുന്നു.

എന്റെ ലേലം ഉയരുമ്പോൾ എന്റെ പരിശീലകന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി. ഞാൻ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഞാൻ എന്റെ മാതാപിതാക്കളെ വിളിച്ചു. എന്റെ വിളി കേട്ട് അവരും കരയാൻ തുടങ്ങി. വായിൽ നിന്ന് വാക്കുകൾ പുറത്തുവരാത്ത വിധം അമ്മ വികാരാധീനയായി', തിലക് പറഞ്ഞു.

Keywords:  Mumbai, India, News, IPL, Player, Sports, Cricket, World Cup, Youth, My only aim is to get a house for my parents with my IPL money: Mumbai Indians' Tilak Varma.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia