Mark Boucher | മുംബൈ ഇന്‍ഡ്യന്‍സിന്റെ പുതിയ പരിശീലകനായി ദക്ഷിണാഫ്രികയുടെ മുന്‍ താരം മാര്‍ക് ബൗചറിനെ നിയമിച്ചു

 



മുംബൈ: (www.kvartha.com) ദക്ഷിണാഫ്രികയുടെ മുന്‍ താരം മാര്‍ക് ബൗചറിനെ മുംബൈ ഇന്‍ഡ്യന്‍സിന്റെ പുതിയ പരിശീലകനായി നിയമിച്ചു. ദക്ഷിണാഫ്രികന്‍ ദേശീയ ടീം പരിശീലക സ്ഥാനത്തുനിന്ന് ബൗചര്‍ ഈയിടെയാണ് രാജിവച്ചത്. 

മുന്‍ പരിശീലകന്‍ മഹേല ജയവര്‍ധനെയ്ക്ക് പകരക്കാരനായാണ് ബൗചന്‍ എത്തിയത്. മുംബൈ ഇന്‍ഡ്യന്‍സിന്റെയും ഫ്രാഞ്ചൈസിയുടെ യുഎഇ, ദക്ഷിണാഫ്രിക ലീഗുകളിലെയും ടീമുകളുടെ ഹെഡ് ഓഫ് പെര്‍ഫോമന്‍സ് ദൗത്യം ഏറ്റെടുക്കുന്നതോടെയാണ് ജയവര്‍ധനെ പരിശീലക സ്ഥാനം ഒഴിഞ്ഞത്. 2017 മുതല്‍ മുംബൈ ഇന്‍ഡ്യന്‍സിന്റെ പരിശീലകനാണ് ജയവര്‍ധനെ. 

Mark Boucher | മുംബൈ ഇന്‍ഡ്യന്‍സിന്റെ പുതിയ പരിശീലകനായി ദക്ഷിണാഫ്രികയുടെ മുന്‍ താരം മാര്‍ക് ബൗചറിനെ നിയമിച്ചു


കഴിഞ്ഞ ദിവസം പരിശീലന സംഘത്തില്‍ മുംബൈ ഇന്‍ഡ്യന്‍സ് അഴിച്ചുപണി നടത്തിയിരുന്നു. മുഖ്യ പരിശീലകനായിരുന്ന മഹേല ജയവര്‍ധനെയെ വിവിധ രാജ്യങ്ങളിലെ ടി20 ലീഗുകളുടെയെല്ലാം ഗ്ലോബര്‍ ഹെഡ്-പെര്‍ഫോര്‍മന്‍സ് ഡയറക്ടര്‍ ആയും ടീം ഡയറക്ടറായിരുന്നു മുന്‍ ഇന്‍ഡ്യന്‍ പേസര്‍ സഹീര്‍ ഖാനെ ആഗോള ക്രികറ്റ് ഡെവലപ്‌മെന്റ് ഹെഡായും നിയമിച്ചിരുന്നു. 2017 മുതല്‍ മുംബൈ ഇന്‍ഡ്യന്‍സിന്റെ മുഖ്യ പരിശീലകനായിരുന്നു ജയവര്‍ധനെ.

മുംബൈ മൂന്ന് ഐപിഎല്‍ കിരീടങ്ങളും ജയവര്‍ധനെയ്ക്ക് കീഴില്‍ നേടി. ഇക്കൊല്ലം യുഎഇ ലീഗിലും ദക്ഷിണാഫ്രികന്‍ ലീഗിലും ഫ്രാഞ്ചൈസി ടീമുകള്‍ വാങ്ങി. ഈ മൂന്ന് ടീമുകളുടെയും ആകെ മേല്‍നോട്ടമാവും ഇനി ജയവര്‍ധനെ വഹിക്കുക. 

Keywords:  News,National,India,Mumbai,India,Sports,Cricket,Top-Headlines, Mumbai Indians Appoint Mark Boucher as Head Coach
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia