അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന ഹോകി താരവും പരിശീലകനുമായിരുന്ന എം കെ കൗഷിക് അന്തരിച്ചു
May 9, 2021, 10:50 IST
ന്യൂഡെല്‍ഹി: (www.kvartha.com 09.05.2021) അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന ഹോകി താരവും പരിശീലകനുമായിരുന്ന എം കെ കൗഷിക് (66) അന്തരിച്ചു. മൂന്നാഴ്ചയായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
1980ലെ മോസ്‌കോ ഒളിമ്പിക്സില്‍ ഇന്ത്യക്ക് സ്വര്‍ണം നേടിത്തന്ന ഹോകി ടീമില്‍ അംഗമായിരുന്നു. സീനിയര്‍ പുരുഷ, വനിതാ ടീമുകളുടെ പരിശീലകനായും പ്രവര്‍ത്തിച്ചു. 1988ല്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ പുരുഷ ടീമിന്റെ പരിശീലകന്‍ കൗഷിക് ആയിരുന്നു. 1998ല്‍ അര്‍ജുന അവാര്‍ഡും, 2002ല്‍ ദ്രോണാചാര്യ അവാര്‍ഡും അദ്ദേഹം നേടി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.