Google Search | ലോകകപ്പ് ഫൈനല്‍: ഗൂഗിള്‍ കുറിച്ചത് 25 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ഒരു റെക്കോര്‍ഡെന്ന് സിഇഒ സുന്ദര്‍ പിച്ചൈ; സെര്‍ച് ഭീമനില്‍ സംഭവിച്ചത്!
Dec 19, 2022, 18:12 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഫിഫ ലോകകപ്പിന്റെ ഫൈനല്‍ സമയത്ത് ഗൂഗിളിന്റെ സെര്‍ച്ച് ട്രാഫിക് 25 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്നതായിരുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ട്വീറ്റ് ചെയ്തു. ലോകം മുഴുവന്‍ ഒരേ കാര്യത്തെ കുറിച്ച് അന്വേഷിക്കുന്നത് പോലെയായിരുന്നു അതെന്നും അദ്ദേഹം എഴുതി.
ഞായറാഴ്ച രാത്രി ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ലയണല്‍ മെസിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന ടീം ഫ്രാന്‍സിനെ പരാജയപ്പെടുത്തിയാണ് 36 വര്‍ഷത്തിന് ശേഷം ആദ്യമായി കിരീടം നേടിയത്. കലാശ മത്സരത്തില്‍, അര്‍ജന്റീന തുടക്കത്തില്‍ ലീഡ് നേടി 2-0ന് മുന്നിലായിരുന്നു, എന്നാല്‍ ഫ്രഞ്ച് സൂപ്പര്‍ താരം കൈലിയന്‍ എംബാപ്പെ ടീമിനായി ഉജ്ജ്വലമായ തിരിച്ചുവരവ് നടത്തി തുടര്‍ച്ചയായി രണ്ട് ഗോളുകള്‍ നേടി.
90 മിനിറ്റ് നീണ്ട കളി പൂര്‍ത്തിയായപ്പോള്‍ ഇരുടീമുകളും 2-2ന് സമനിലയില്‍ പിരിഞ്ഞതോടെ അധികസമയമെടുത്തു. എന്നാല്‍ എക്സ്ട്രാ ടൈമിന്റെ അവസാന അവസരത്തിലും ഇരു ടീമുകളും 3-3ന് സമനില പാലിച്ചു. തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് അര്‍ജന്റീന ഫ്രഞ്ച് ടീമിനെ മറികടന്നത്.
ഞായറാഴ്ച (ഡിസംബര്‍ 18) ഫൈനലും മെസിയും എംബാപ്പെയും മികച്ച സോഷ്യല്‍ മീഡിയ ട്രെന്‍ഡുകളിലൊന്നായിരുന്നു. ആളുകള്‍ മത്സരം സൂക്ഷ്മമായി പിന്തുടരുകയും കളിക്കാരെയും ടീമുകളെയും കുറിച്ചുള്ള വിവരങ്ങള്‍ക്കായി നിരന്തരം തിരയുകയും ചെയ്തു. രണ്ട് വര്‍ഷത്തെ മഹാമാരിക്ക് ശേഷം ഔട്ട്‌ഡോര്‍ സ്‌പോര്‍ട്‌സ് തിരിച്ചെത്തിയത് ഫുട്‌ബോള്‍ ലോകകപ്പിനെക്കുറിച്ചുള്ള ആവേശം കൂടുതല്‍ വര്‍ദ്ധിപ്പിച്ചു. ഈ മാസം ആദ്യം പുറത്തിറക്കിയ ഗൂഗിളിന്റെ 'ഇയര്‍ ഇന്‍ സെര്‍ച്ച് 2022' റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ മൂന്നാമത്തെ വിഷയമാണ് ഫിഫ ലോകകപ്പ്.
< !- START disable copy paste -->

Keywords: Latest-News, World, FIFA-World-Cup-2022, Sports, Football, Lionel Messi, Google, Football Player, Winner, Top-Headlines, Argentina, Messi Magic, Sundar Pichai, Messi Magic Drove Highest Google Search Traffic In 25 Years During FIFA World Cup Final: Sundar Pichai.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.