ടോകിയോ ഒളിംപിക്സ്: ഉദ്ഘാടന ചടങ്ങില്‍ ബോക്‌സിങ് താരം മേരി കോമും ഹോകി നായകന്‍ മന്‍പ്രീത് സിങ്ങും ഇന്‍ഡ്യന്‍ പതാകയേന്തും
Jul 17, 2021, 10:44 IST
ന്യൂഡെല്‍ഹി: (www.kvartha.com 17.07.2021) ടോകിയോ ഒളിംപിക്‌സിന് തിരിതെളിയാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ജൂലൈ 23ന് ആണ് ഇരുപത്തിയൊന്‍പതാമത് ഒളിംപിക്‌സിന് ജപാനിലെ ടോക്യോവില്‍ തുടക്കമാവുക. 206 രാജ്യങ്ങളില്‍ നിന്നായി പതിനൊന്നായിരത്തിലേറെ താരങ്ങള്‍ ലോക കായിക മാമാങ്കത്തില്‍ മാറ്റുരയ്ക്കും.
കോവിഡ് മാഹാമാരിയുടെ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ ലോകം ജപാനില്‍ സംഘമിക്കുകയാണ്. ഒട്ടേറെ പ്രത്യേകതകളുമായാണ് ടോകിയോ ഒളിംപിക്‌സിന് തിരി തെളിയുന്നത്. കോവിഡ് കാരണം ഒരു വര്‍ഷം വൈകിയെത്തുന്ന മേളക്കെതിരെ ഇപ്പോഴും പ്രതിഷേധങ്ങളുണ്ട്. എങ്കിലും ആവേശത്തോടെ കാത്തിരിക്കുന്ന ഒളിംപിക്‌സ് പ്രേമികളും ഏറെ.
33 മത്സര ഇനങ്ങളില്‍ നിന്നായി 339 സ്വര്‍ണ മെഡലുകള്‍ നിശ്ചയിക്കപ്പെടും. കൃത്യമായ പ്രോടോകോളുകള്‍ പാലിച്ചുകൊണ്ടാകും മത്സരങ്ങള്‍. കായിക താരങ്ങളും സപോര്‍ടിങ് സ്റ്റാഫും ഒഫീഷ്യല്‍സുമടക്കം 201 പേരടങ്ങുന്ന ഇന്‍ഡ്യന്‍ സംഘവും ടോകിയോവിലെത്തും.
ഉദ്ഘാടന ചടങ്ങില്‍ ബോക്‌സിങ് താരം മേരി കോമും ഹോക്കി നായകന്‍ മന്‍പ്രീത് സിങ്ങും ഇന്‍ഡ്യന്‍ പതാകയേന്തും. അത്‌ലറ്റിക് സംഘത്തില്‍ 26 പേരാണ് ഇന്‍ഡ്യക്കുള്ളത്. അതില്‍ ഏഴ് മലയാളികളുമുണ്ട്. മഹാമാരിയുടെ കാലത്തും കൂടുതല്‍ വേഗത്തില്‍, കൂടുതല്‍ ഉയരത്തില്‍, കൂടുതല്‍ കരുത്തോടെ കായിക ലോകം തയ്യാറാവാനിരിക്കുകയാണ്.
ഒളിംപിക്‌സിന് കാണികളെ അനുവദിച്ചിട്ടില്ല. ഉദ്ഘാടന ചടങ്ങിലും തെരഞ്ഞെടുക്കപ്പെട്ട അതിഥികള്‍ മാത്രമാകും ഉണ്ടാവുക. ജൂലൈ 23 മുതല്‍ ഓഗസ്ത് 8 വരെ 17 ദിവസങ്ങളിലാണ് ഒളിംപിക്‌സ് നടക്കുക.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.