രാജ്യത്തിന്റെ അഭിമാനമായി മാറിയ ടോക്യോ ഒളിംപിക് മെഡല്‍ ജേതാവ് മീരബായി ചാനുവിന്റെ ജീവിതകഥ സിനിമയാകുന്നു; മണിപ്പൂരി ഭാഷയില്‍ നിര്‍മിക്കുന്ന ചിത്രം ഇന്‍ഗ്ലീഷിലേക്കും വിവിധ ഇന്‍ഡ്യന്‍ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തും

 



ന്യൂഡെല്‍ഹി: (www.kvartha.com 01.08.2021) ടോക്യോ ഒളിംപിക്‌സില്‍ ഭാരോദ്വഹനത്തില്‍ വെള്ളിമെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ മീരബായി ചാനുവിന്റെ ജീവിതകഥ വെള്ളിവെളിച്ചത്തിലേക്ക്. മീരബായി ചാനുവിന്റെ ജീവിതകഥ സിനിമയാകുന്നു. മണിപ്പൂരി ഭാഷയിലാണ് ചിത്രം നിര്‍മിക്കുന്നത്.

സ്യൂതി ഫിലിംസുമായി ഇതുസംബന്ധിച്ച ധാരണ പത്രം ചാനുവിന്റെ ടീം ഒപ്പുവെച്ചു. ഈസ്റ്റ് ഇംഫാല്‍ ജില്ലയിലെ നോങ്‌പോക് ഗ്രാമത്തിലുള്ള ചാനുവിന്റെ വീട്ടില്‍ വെച്ചാണ് ധാരണാപത്രം ഒപ്പുവെച്ചത്. പ്രൊഡക്ഷന്‍ കമ്പനി ചെയര്‍പേഴ്‌സണും പ്രശസ്ത നാടകകൃത്തുമായ എം എം മനോബിയാണ് ഇക്കാര്യം അറിയിച്ചത്. 

രാജ്യത്തിന്റെ അഭിമാനമായി മാറിയ ടോക്യോ ഒളിംപിക് മെഡല്‍ ജേതാവ് മീരബായി ചാനുവിന്റെ ജീവിതകഥ സിനിമയാകുന്നു; മണിപ്പൂരി ഭാഷയില്‍ നിര്‍മിക്കുന്ന ചിത്രം ഇന്‍ഗ്ലീഷിലേക്കും വിവിധ ഇന്‍ഡ്യന്‍ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തും


ചാനുവിനോട് സാദൃശ്യമുള്ള അതേ പ്രായത്തിലുള്ള ഒരു പെണ്‍കുട്ടിയെ തേടുകയാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍. അഭിനേത്രിയെ നിശ്ചയിച്ച് കഴിഞ്ഞ ശേഷം ചാനുവിന്റെ ജീവിതരീതിയും മറ്റും പഠിക്കാനായി പരിശീലനം നല്‍കും. ആറ് മാസത്തിന് ശേഷമാകും ചിത്രീകരണം ആരംഭിക്കുക. 

ഇന്‍ഗ്ലീഷിലേക്കും വിവിധ ഇന്‍ഡ്യന്‍ ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റം നടത്തും. ടോക്യോയില്‍ വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് മീരാബായി ചാനു വെള്ളി മെഡല്‍ നേടിയത് രാജ്യത്തെ വാനോളമുയര്‍ത്തിയത്.

Keywords:  News, National, India, New Delhi, Entertainment, Cinema, Sports, Tokyo, Tokyo-Olympics-2021, Winner, Manipuri movie to be made on Mirabai Chanu's life
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia